Categories

വെനിസ്വേലയുടെ മുന്‍പ്രസിഡന്റ് പെരസ് അന്തരിച്ചു

കരാക്കസ്: വെനിസ്വേലയുടെ മുന്‍പ്രസിഡന്റ് കാര്‍ലോസ് ആന്‍ഡ്രേസ് പെരസ് അന്തരിച്ചു. ഞായറാഴ്ച്ച പുലര്‍ച്ചെയായിരുന്നു 88കാരനായ പെരസിന്റെ അന്ത്യം.

1974-79, 89-93 കാലയളവിലായിരുന്നു പെരസ് പ്രസിഡന്റ് പദവിയിലെത്തിയത്. ചില നിര്‍ണായക സാമ്പത്തിക തീരുമാനങ്ങളിലൂടെ പെരസ് വിവാദപുരുഷനായിരുന്നു. സാമ്പത്തിക ക്രമക്കേട് നടത്തിയതിനെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തു നിന്നും പെരസ് നീക്കംചെയ്യപ്പെട്ടിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.