Categories

സര്‍ക്കോസിക്ക് പെണ്‍കുഞ്ഞ്

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍കോസി വീണ്ടും അച്ഛനായി. പാരീസിലെ ലാ മ്യൂട്ടേ ആസ്പത്രിയില്‍ വെച്ച് ബുധനാഴ്ച രാത്രിയോടെ സര്‍ക്കോസിയുടെ ഭാര്യ കാര്‍ല ബ്രൂണി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ആസ്പത്രിയില്‍ ഭാര്യയെയും കുട്ടിയെയും നിക്കോളാസ് സര്‍കോസി സന്ദര്‍ശിച്ചു.

താന്‍ അത്യധികം സന്തോഷത്തിലാണെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. മകളുടെ പേര് കാര്‍ല ബ്രൂണി തന്നെ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ രണ്ട് മുന്‍ ഭാര്യമാരിലായി സര്‍ക്കോസിക്ക് മൂന്ന് ആണ്‍മക്കളുണ്ട്. എങ്കിലും ആദ്യമായി പെണ്‍കുഞ്ഞിന്റെ അച്ഛനായതിന്റെ ആഹ്ലാദത്തിലാണ് സര്‍ക്കോസി.

കാര്‍ല ബ്രൂണിക്കും ആദ്യ ബന്ധത്തില്‍ ഒരാണ്‍കുട്ടിയുണ്ട്. 2008ലാണ് സര്‍ക്കോസി കാര്‍ല ബ്രൂണിയെ വിവാഹം ചെയ്തത്. ഇതോടെ ഫ്രഞ്ച് പ്രഥമ വനിതയായിരിക്കെ അമ്മയാകുന്ന ആദ്യത്തെയാള്‍ എന്ന അപൂര്‍വ്വ ബഹുമതി കാര്‍ല ബ്രൂണി സ്വന്തമാക്കി.

One Response to “സര്‍ക്കോസിക്ക് പെണ്‍കുഞ്ഞ്”

  1. ശുംഭന്‍

    സര്‍ക്കോസി എന്ന ആണ്‍കുട്ടി!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.