ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ കറാച്ചി എയര്‍പോര്‍ട്ടിനടുത്ത് ചരക്കുവിമാനം തകര്‍ന്ന് പതിനൊന്നു മരണം. റഷ്യന്‍ നിര്‍മിത വിമാനമായ ഐ.എല്‍-76 ആണ് ഇന്നലെ ഉച്ചയോടെ തകര്‍ന്നത്.

അപകടത്തില്‍ ഇരുപതിലധികം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ വീടുകളില്‍ ആള്‍താമസം ഉണ്ടായിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

സുഡാനിലേക്ക് പോകാനായി കറാച്ചി വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ വിമാനം തകര്‍ന്നു വീണ് തീ പിടിക്കുകയായിരുന്നുവെന്ന് പാകിസ്താന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് പര്‍വേസ് ജിയോര്‍ജ് അറിയിച്ചു. വിമാനജോലിക്കാര്‍ ഏത് രാജ്യക്കാരാണന്ന് വ്യക്തമല്ല.