ന്യൂയോര്‍ക്ക്: നിങ്ങള്‍ ഇത് വായിക്കുന്ന നിമിഷം ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തുറന്ന് വെച്ചിരിക്കുന്ന വെബ്‌സൈറ്റ് ഫേസ്ബുക്ക് ആണെന്ന് നിസ്സംശയം കൂടാതെ പറയാന്‍ സാധിക്കും. വിപ്ലവങ്ങള്‍ക്കും സംഘാടനത്തിനും പങ്കുവെയ്്ക്കലുകള്‍ക്കുമെല്ലാം ഇന്ന് കാരണമായിക്കൊണ്ടിരിക്കുന്ന ഫേസ്ബുക്കില്‍ ജോലി ചെയ്യുക എന്നത് ഒരു തവണയെങ്കിലും ഫേസ്ബുക്ക് തുറന്ന ഏതൊരാളുടേയും മോഹമാണ്.

ഇപ്പോഴിതാ, പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കില്‍ നിരവധി ജോലി ഒഴിവുകള്‍. അതിനാല്‍ വന്‍ തോതില്‍ കമ്പനി ജീവനക്കാരെ നിയമിക്കാനൊരുങ്ങുകയാണ്. 2012ല്‍ ആയിരത്തിലധികം ജീവനക്കാരെ പുതുതായി നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Subscribe Us:

അമേരിക്കയിലെ എന്‍ജിനിയറിങ് വിഭാഗത്തിലായിരിക്കും പുതിയ നിയമനങ്ങളെന്ന് ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് വ്യക്തമാക്കി.

പാലോ ആള്‍ട്ടോയിലെ ആസ്ഥാനത്തിലും സീറ്റിലിലെ വിഭാഗത്തിലും പുതിയ എന്‍ജിനിയര്‍മാരെ നിയമിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. . 3000ത്തോളം ജീവനക്കാരാണ് ഫേസ്ബുക്കില്‍ നിലവില്‍ ജോലി ചെയ്യുന്നത്.

അതേസമയം, സാമ്പത്തിക രംഗത്ത് അനിശ്ചിതത്ത്വം തുടരുന്നതിനാല്‍ ഇനീഷ്യല്‍ പബ്ലിക്ക് ഓഫറിലൂടെ അടുത്ത വര്‍ഷം ഓഹരി വിപണിയിലിറങ്ങാന്‍ തയ്യാറെടുക്കുകയാണ്. 80 കോടിയിലധികം ആളുകള്‍ ഫേസ്ബുക്കില്‍ ഇപ്പോള്‍ അംഗങ്ങളാണ്.

Malayalam News
Kerala News in Kerala