Categories

ഓസ്‌ട്രേലിയന്‍ ഓ­പ്പണ്‍ മിക്‌സ്ഡ് ഡബിള്‍സ് കി­രീടം: പെയ്‌സ് – കാര ബ്ലാക്ക് സഖ്യ­ത്തിന്

മെല്‍ബണ്‍ : ഓസ്‌ട്രേലിയന്‍ ഓ­പ്പണ്‍ മിക്‌സ്ഡ് ഡബിള്‍സ് കിരീടം ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ് സിംബാബ്‌വെയുടെ കാര ബ്ലാക്ക് സഖ്യത്തിന്. ഇവരുടെ ഒന്നാം സീഡ് സഖ്യം പത്താം സീഡ് സ­ഖ്യമായ എകാറ്റെരിന മകറോവ (റഷ്യ) – ജരോസ്‌ലാവ് ലെവിന്‍സ്‌കി (ചെക്കോസ്ലൊവാ­ക്യ) യെ താല്‍­പി­ച്ചാ­ണ് കി­രീ­ടം നേ­ടി­യത്. സ്‌കോര്‍ 7-5, 6-3.

ഗ്രാന്‍സ്‌ലാം ഫൈ­നലില്‍ തുടര്‍­ച്ച­യാ­യുള്ള രണ്ടു­ത­വ­ണത്തെ പ­രാ­ജ­യ­ത്തി­നു ശേ­ഷ­ം പെയ്‌സ് – ക്ലാര സഖ്യത്തി­ന് കി­ട്ടു­ന്ന വി­ജ­യ­മാ­ണി­ത്

ഇ­ത് രണ്ടാം ത­വ­ണ­യാണ് പെയ്‌സ് – ക്ലാര സ­ഖ്യ­ം യുഎസ് ഓപ്പണ്‍ മിക്‌സ്ഡ് ഡബിള്‍സ് കി­രീ­ട ജേ­താ­ക്ക­ളാ­കു­ന്നത്. 2008ലെ യുഎസ് ഓപ്പണ്‍ മിക്‌സ്ഡ് ഡബിള്‍സ് കി­രീടവും ഇവര്‍ക്കായിരുന്നു. ഇ­തോ­ടു­കൂടി ഏറ്റവുമധികം ഗ്രാന്‍സ്‌ലാം കിരീടം നേടുന്ന ഇന്ത്യക്കാരനെ­ന്ന പേര് ഡബിള്‍സില്‍ തന്റെ മുന്‍പങ്കാളിയായ മഹേഷ് ഭൂപതിക്കൊപ്പം പ­ങ്കി­ടു­ക­യാണ് പെ­യ്‌­സ്. മുപ്പത്തിയാറുകാരനായ പെയ്‌സിന്റെ പതിനൊന്നാം കിരീടമാണിത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.