ന്യൂദല്‍ഹി: പുതിയ സാമ്പത്തക വര്‍ഷത്തില്‍ കാര്‍ വിപണിയില്‍ വന്‍ ഇടിവാണ് ഉണ്ടായത്. ഉയര്‍ന്ന പലിശ നിരക്കും പെട്രോള്‍ വില കയറ്റവുമാണ് കാര്‍ വിപണിയെ തളര്‍ത്തുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാച്ചേഴ്‌സിന്റെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വന്‍ ഇടിവാണ് കാര്‍ വിപണിയില്‍ ഉണ്ടായിട്ടുള്ളത്. റ്റാറ്റാ മോട്ടോര്‍സ്, ജെര്‍മന്‍ മോട്ടോര്‍സ്, ഫോര്‍ഡ് എന്നിവ കടുത്ത പ്രതിസന്ധിയില്‍ നീങ്ങിയപ്പോള്‍ മാരുതി അവരുടെ പുത്തന്‍ മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ വിഭാഗത്തില്‍പ്പെട്ട എര്‍ട്ടികയെ നിരത്തിലിറക്കി മോശമല്ലാത്ത പ്രകടനം കാഴ്ച്ച വെച്ചു.

കാര്‍ ഡിമാന്‍ഡ് കഴിഞ്ഞ രണ്ടാഴ്ച്ചകളായി കുറഞ്ഞു വരികയാണെന്ന് കമ്പനി ഉടമകള്‍ പറയുന്നുണ്ട്. ബജറ്റ് അവതരണത്തിന് മുമ്പ് ഉണ്ടായിരുന്ന കച്ചവടം ഇപ്പോളില്ല. ഡീസല്‍ വില വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തയും ജനങ്ങളെ കാര്‍ വാങ്ങുന്നതില്‍ നിന്നു പിന്തിരിപ്പിക്കുന്നുണ്ടെന്നും കമ്പനി ഉടമകള്‍ പറയുന്നു. ചില സംസ്ഥാന സര്‍ക്കാരുകള്‍ പുതിയ വാഹനങ്ങളുടെ ഡ്യൂട്ടി കൂട്ടിയതിനാല്‍ വരും മാസങ്ങളില്‍ വിപണി ഇതിലും മോശമാകുമെന്നാണ് കമ്പനി ഉടമകളുടെ അഭിപ്രായം.

 

 

Malayalam News

Kerala News in English