Categories

കാര്‍ വ്യവസായം ഉള്‍പ്പെടെ സ്വദേശിവത്ക്കരണത്തിന് പദ്ധതിയിട്ട് സൗദി

carsale

റിയാദ് : ചെറുകിട വ്യാപാര മേഖലിലെ 69 ഓളം തൊഴിലുകളില്‍ സ്വദേശിവത്ക്കരണത്തിന് തയ്യാറെടുത്ത് സൗദി. കാര്‍ വില്‍പ്പന ഉള്‍പ്പെടെ 69 ചെറുകിട തൊഴിലുകളില്‍ സ്വദേശിവത്ക്കരണം നടപ്പാക്കാനാണ് സൗദി തൊഴില്‍മന്ത്രാലയത്തിന്റെ തീരുമാനം.

77 കാര്‍ ഏജന്‍സികളേയും 1733 കാര്‍ ഡീലര്‍ഷിപ്പുകളും സ്വദേശിവത്ക്കരിക്കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍മ ുന്നോട്ടുവെച്ചത്. ഇതുപ്രകാരം കാര്‍ മേഖലയില്‍ മാത്രം സൗദി പൗരന്‍മാര്‍ക്ക് 9000 തൊഴിലവസരങ്ങള്‍ ലഭ്യമാകുമെന്നാണ് ഇവര്‍ പറയുന്നത്.

കാര്‍ മേഖലയിലെ സ്വദേശിവത്ക്കരണവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പുമായും തൊവില്‍മന്ത്രാലയവുായും ബന്ധപ്പെട്ട് വരികയാണെന്നും അല്‍ഷാഫി വ്യക്തമാക്കി.

സൗദി പൗരന്‍മാരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ലൈസന്‍സുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുമെന്നും ലോണ്‍ സൗകര്യങ്ങള്‍ നല്‍കുമെന്നും ഇദ്ദേഹം പറയുന്നു.

Tagged with: