ന്യൂദല്‍ഹി: രാജ്യത്തെ ആഭ്യന്തര കാര്‍ വില്‍പ്പനയില്‍ വര്‍ധന രേഖപ്പെടുത്തി. ഇരുചക്രവാഹന വില്‍പ്പനയിലും വര്‍ധനവുണ്ടായിട്ടുണ്ട്. യാത്രാക്കാറുകളുടെ വില്‍പ്പനയില്‍ 13 ശതമാനത്തിന്റേയും ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ 23 ശതമാനത്തിന്റേയും വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

ഏപ്രിലില്‍ ആഭ്യന്തരവിപണിയില്‍ 1,62,825 കാറുകളാണ് വിറ്റുപോയത്. കഴിഞ്ഞവര്‍ഷം ഇതേസമയം വില്‍പ്പന 1,43,862 യൂണിറ്റ് ആയിരുന്നു. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ നിര്‍മ്മാണ സൈസൈറ്റിയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.

ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ കുതിപ്പാണുണ്ടായിട്ടുള്ളത്. ഏപ്രിലില്‍ 10,43, 970 യൂണിറ്റ് ബൈക്കുകളാണ് വിറ്റഴിച്ചത്. വാണിജ്യവാഹനങ്ങളുടെ വില്‍പ്പനയില്‍ 8 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് സൊസൈറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.