ന്യൂദല്‍ഹി: രാജ്യത്തെ ആഭ്യന്തരകാര്‍ വില്‍പ്പനയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഈവര്‍ഷം ഫെബ്രുവരി വരെ കാര്‍ വില്‍പ്പനയില്‍ 22 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചറേര്‍സ് സൊസൈറ്റിയുടെ കണക്കുകളാണ് കാര്‍വില്‍പ്പനയില്‍ വന്‍വര്‍ധനവ് വന്നിട്ടുള്ളതായി വ്യക്തമാക്കിയത്. മാരുതി സുസുക്കിയാണ് കാര്‍വില്‍പ്പനയില്‍ ഒന്നാമത്. ഹ്യൂണ്ടായി മോട്ടോര്‍സ് രണ്ടാംസ്ഥാനത്തും ടാറ്റാ മോട്ടോര്‍സ് മൂന്നാംസ്ഥാനത്തുമാണ്.

ബൈക്ക് വില്‍പ്പനയില്‍ 20 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഹീറോഹോണ്ടയാണ് കാര്‍വില്‍പ്പനയില്‍ ഒന്നാമതുള്ളത്. ബജാജ് രണ്ടാംസ്ഥാനത്തും ടി.വി.എസ് മൂന്നാംസ്ഥാനത്തുമാണ്.