ബഗ്ദാദ്: ഇറാഖിലെ കര്‍ബലയിലെ തിരക്കുള്ള നഗരപ്രദേശത്തുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഷിയകളുടെ ആരാധനാലയത്തിന് തൊട്ടുപുറത്തായിരുന്നു സ്‌ഫോടനം. ഷിയാ വിഭാഗം ആളുകളെ ലക്ഷ്യംവച്ചുള്ളതായിരുന്നു സ്‌ഫോടനമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

പള്ളിയിലേക്കുള്ള തീര്‍ത്ഥാടകര്‍ വന്നിറങ്ങുന്ന ഗേറ്റിനുസമീപമായിരുന്നു സ്‌ഫോടനം. അതിനിടെ മധ്യബാഗ്ദാദിലെ റസ്‌റ്റോറന്റിനു സമീപത്തുണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസിനെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം.