ബഗ്ദാദ്: ഇറാഖിലെ ഹില്ല മേഖലയില്‍ ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. 20ല്‍ അധികം പേര്‍ക്കു പരിക്കേറ്റു. തലസ്ഥാനമായ ബഗ്ദാദില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്കു സ്ഥിതി ചെയ്യുന്ന ഹില്ല നഗരത്തിലെ ശിയാ പള്ളിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്.

ഗോത്രവര്‍ഗ്ഗ നേതാവിന്റെ ശവസംസ്‌കാര ചടങ്ങിനിടെയാണ് സ്‌ഫോടനം നടന്നത്. പള്ളിയുടെ കവാടത്തിലാണ് സ്‌ഫോടനം നടന്ന കാര്‍ നിര്‍ത്തിയിട്ടിരുന്നത്. സ്‌ഫോടനത്തില്‍ ഒട്ടേറെ വാഹനങ്ങള്‍ തകരുകയും കെട്ടിടങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

ശിയാ വിശ്വാസികളുടെ ശക്തികേന്ദ്രമാണ് ഹില്ല നഗരം. സെപ്തംബര്‍ 14 ന് ഇവിടെ നടന്ന കാര്‍ബോംബ് സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.