മുംബൈ: കാറിന്റെയും ഇരുചക്രവാഹനങ്ങളുടെയും ആഭ്യന്തരവില്‍പ്പന കഴിഞ്ഞമാസം റെക്കോര്‍ഡ് ഉയരത്തിലെത്തിയെന്ന് റിപ്പോര്‍ട്ട്. കാര്‍ വില്‍പ്പനയില്‍ 30 ശതമാനവും ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയില്‍ 31 ശതമാനവുമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം ജൂണില്‍ രാജ്യത്തെ ആഭ്യന്തരകാര്‍ വില്‍പ്പന 107 948 ആയിരുന്നത് ഇത്തവണ 1 41 184 ആയി ഉയര്‍ന്നു. ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന 706 934 ആയിരുന്നത് 933 101 ആയി ഉയര്‍ന്നിട്ടുണ്ട്. വ്യാവസായിക വാഹനങ്ങളുടെ വില്‍പ്പനയിലും 44 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചറേഴ്‌സ് (സിയാം) കണക്കുകള്‍ സൂചിപ്പിക്കുന്നു.