Categories

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകവേ കാര്‍മറിഞ്ഞ് മധ്യവയസ്‌കന്‍ മരിച്ചു

accident-logoതിരുവനന്തപുരം: നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്കു സ്വയം കാറോടിച്ചുപോയയാള്‍ കാര്‍ മറിഞ്ഞ് മരിച്ചു. കഴക്കൂട്ടം, വെട്ടുറോഡ് ദില്‍ഷാദ് മന്‍സിലില്‍ മിര്‍സ അബ്ദുള്‍ റഹിം (43) ആണ് മരിച്ചത്. നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ച് മറിയുകയായിരുന്നു.

കാറില്‍ റഹീമിനൊപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും മക്കള്‍ക്കും നിസാര പരിക്കേറ്റു ഇവരെ എസ്.യു.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടം മരപ്പാലം ജംഗ്ഷനു സമീപത്തെ ഫ്‌ളാറ്റിലെ താമസക്കാരാണിവര്‍. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയേയും മകളെയും കൂട്ടി തന്റെ കാറില്‍ ആശുപത്രിയിലേക്ക് പോകവേയാണ് കാര്‍ മറിഞ്ഞത്.

ഭാര്യ: ഷിംല. മക്കള്‍: സിയ മിര്‍സ, ഇസ മിര്‍സ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.