Categories

കാറപകടം: സി.പി.ഐ.എം നേതാവിന്റെ മകന്‍ മരിച്ചു

തിരുവനന്തപുരം: സി.പി.ഐ.എം ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും കുടുംബാംഗങ്ങളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് മകന്‍ മരിച്ചു. സി.പി.ഐ.എം ഇടുക്കി ജില്ലാ കമ്മിറ്റിയംഗം എന്‍.വി ബേബിയുടെ മകന്‍ മഞ്ജുഷ് (34) ആണ് മരിച്ചത്.

എന്‍.വി ബേബി, ഭാര്യ ആന്‍സി, ഡ്രൈവര്‍ ജയന്‍ എന്നിവരാണ് മഞ്ജുഷിനു പുറമേ കാറിലുണ്ടായിരുന്നത്. ഇവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ എറണാകുളം രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇസ്രയേല്‍ യാത്ര കഴിഞ്ഞ് മടങ്ങി വന്ന ബേബിയേയും ഭാര്യയേയും നെടുംബാശേരി വിമാനത്താവളത്തില്‍ നിന്നും കൂട്ടിക്കൊണ്ടുവരാനായി പോയതായിരുന്നു മഞ്ജുഷ്. തിരിച്ചുവരുംവഴി പുലര്‍ച്ചെ 5.30ന് കരിമണല്‍ പോലീസ് സ്റ്റേഷന് സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.


Must Read: ‘ബി.ജെ.പി പാദസേവകരുടെയും മാഫിയകളുടെയും കേന്ദ്രം, എന്റെ ജീവന്‍ പോലും അപകടത്തിലാണ്’: ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി എം.എല്‍.എ


സംഭവ സ്ഥലത്തുതന്നെ മഞ്ജുഷ് മരിച്ചു.ബേബിയുടെ തലക്കും തോളെല്ലിനുമാണ് പരുക്കേറ്റത്. ആന്‍സിക്കും തലക്കാണ് പരിക്കേറ്റത്. ജയന്റെ കൈയ്യൊടിഞ്ഞു.

മഞ്ജുഷിന്റെ മൃതദേഹം കോതമംഗലം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അനീറ്റയാണ് മഞ്ജുഷിന്റെ ഭാര്യ. ഒന്നര വയസുള്ള സാന്‍ജോ ഏക മകനാണ്.