ചെന്നൈ: ആരാധകരേയും പാര്‍ട്ടിപ്രവര്‍ത്തകരേയും ഒരുപോലെ ആവേശത്തിലാക്കി ക്യാപ്റ്റന്‍ വിജയകാന്ത് ജയലളിതയുടെ എ.ഐ.എ.ഡി.എം.കെയില്‍ ചേര്‍ന്നു. ഇതോടെ വിജയകാന്തിന്റെ ആരാധകരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ജലയളിത.

വിജയകാന്ത് നേതൃത്വം നല്‍കുന്ന ഡി.എം.ഡി.കെയാണ് പുരട്ച്ചി തലൈവിയുടെ പാര്‍ട്ടിയിലെത്തിയിരിക്കുന്നത്. പുതിയ രാഷ്ട്രീയസമവാക്യം പൂര്‍ത്തിയായതോടെ സീറ്റ് വിഭജനചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.

വിജയകാന്തിന്റെ പാര്‍ട്ടി കൂടി രംഗത്തെത്തിയതോടെ സംസ്ഥാനത്ത് എ.ഐ.എ.ഡി.എം.കെയ്ക്ക് പതിനാല് കക്ഷികളുടെ പിന്തുണ ഉറപ്പായിട്ടുണ്ട്. എം.ഡി.എം.കെ, സി.പി.ഐ.എം, സി.പി.ഐ, ഫോര്‍വേഡ് ബ്ലോക്ക് എന്നീ കക്ഷികള്‍ ഇതിനകം തന്നെ ജയലളിതയുടെ പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.