Categories

സൈ­നിക­ന്റെ മര­ണം:നീ­തി തേ­ടി അ­മ്മ ആന്റ­ണി­യെ കണ്ടു

ന്യൂ­ദല്‍­ഹി: 2006ല്‍ ദു­രൂ­ഹ­സാ­ഹ­ച­ര്യ­ത്തില്‍ മ­രി­ച്ച നി­ല­യില്‍ ക­ണ്ടെത്തി­യ പട്ടാ­ള ക്യാ­പ്­റ്റന്‍ സു­മി­ത് കോ­ഹ്‌­ലി­യു­ടെ മ­ര­ണ­ത്തെ­ക്കു­റി­ച്ച് അ­ന്വേഷ­ണം വേ­ണ­മെ­ന്ന് മാ­താ­വ് വീണ കോ­ഹ്‌­ലി ആ­വ­ശ്യ­പ്പെട്ടു.

മക­ന്റെ മര­ണം കൊ­ല­പാ­ത­ക­മാ­ണെന്നും ഇ­തേ­ക്കു­റി­ച്ച് അ­ന്വേഷ­ണം ന­ട­ത്ത­ണ­മെ­ന്നു­മാ­വ­ശ്യ­പ്പെ­ട്ട് വീണ കോ­ഹ്‌ലി പ്രതി­രോ­ധ­മ­ന്ത്രി എ കെ ആന്റ­ണി­യെ സ­ന്ദര്‍­ശിച്ചു. ഇ­തോ­ടെ ശൗ­ര്യച­ക്ര ജേ­താ­വ് ക്യാ­പ്­റ്റന്‍ സു­മി­തി­ന്റെ മ­ര­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട വി­വാ­ദ­ങ്ങള്‍ പു­തി­യ­മാ­നം കൈ­വ­ന്നി­രി­ക്കു­ക­യാ­ണ്.

രാ­ഷ്ട്രീയ റൈ­ഫിള്‍­സ് 18ല്‍ സേ­വ­ന­മ­നു­ഷ്ഠി­ക്കേ­യാ­ണ് സു­മി­തി­നെ 2006 ഏ­പ്രില്‍ 30 ന് പട്ടാ­ള ബാ­ര­ക്‌സി­നോ­ടു­ചേര്‍­ന്ന മു­റി­യില്‍ മ­രി­ച്ച­നി­ല­യില്‍ ക­ണ്ടെ­ത്തി­യത്. മൃ­ത­ദേ­ഹ­ത്തില്‍ വെ­ടി­യേ­റ്റ­പാ­ടു­ക­ളു­ണ്ടാ­യി­രുന്നു. മക­ന്റെ മ­ര­ണ­വാര്‍­ത്ത അ­റി­ഞ്ഞ് ദി­വ­സ­ങ്ങള്‍­ക്കു­ള്ളില്‍ത്ത­ന്നെ അ­ച്ഛന്‍ ഹൃ­ദ­യാ­ഘാ­തം വ­ന്ന് മ­രി­ച്ചു.

മക­ന്റെ മ­ര­ണ­ത്തെ­ക്കു­റി­ച്ച് കൂ­ടു­തല്‍ വി­വ­ര­ങ്ങള്‍ വേ­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് വീണ കോ­ഹ്‌ലി വി­വ­രാ­വ­കാ­ശ ക­മ്മീഷ­നെ സ­മീ­പി­ച്ചെ­ങ്കിലും ഫ­ല­മു­ണ്ടാ­യില്ല.തു­ടര്‍­ന്നാ­യി­രു­ന്നു ഇ­വര്‍ ദല്‍­ഹി ഹൈ­ക്കോ­ട­തി­യെ സ­മീ­പി­ച്ചത്. മ­ര­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട വി­വ­ര­ങ്ങള്‍ കൈ­മാ­റ­ണ­മെ­ന്ന് കോട­തി ആ­വ­ശ്യ­പ്പെട്ടു. ഈ വി­വ­ര­ങ്ങ­ളു­ടെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് മാ­താ­വ് പ്രതി­രോ­ധ­മ­ന്ത്രി­യെ സ­ന്ദര്‍­ശി­ച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.