എഡിറ്റര്‍
എഡിറ്റര്‍
സാനിയയുമൊത്ത് കളിക്കാനായി കാത്തിരിക്കുന്നു: ബോബ് ബ്രയാന്‍
എഡിറ്റര്‍
Tuesday 13th November 2012 12:13pm

ലണ്ടന്‍: സാനിയയ്‌ക്കൊപ്പം കളിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് ടെന്നീസ് താരം ബോബ് ബ്രയാന്‍. നമ്പര്‍ വണ്‍ ഡബിള്‍സ് താരമായ ബോബ് ബ്രയാനാണ് 2013 ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സാനിയയുടെ ഡബിള്‍സ് പങ്കാളി.

‘ സാനിയ മികച്ച പ്ലെയറാണ്. ഞങ്ങള്‍ തമ്മിലുള്ള കെമിസ്ട്രിയും മികച്ചതാണ്. പരിശീലനവും നന്നായി നടക്കുന്നുണ്ട്. അവര്‍ക്കൊപ്പം കോര്‍ട്ടിലിറങ്ങുന്നതും കാത്തിരിക്കുകയാണ്.’ ബ്രയാന്‍ പറയുന്നു.

Ads By Google

34 കാരനായ ബ്രയാന്‍ യു.എസ് ഓപ്പണ്‍, ഒളിമ്പിക് ഗോള്‍ഡ് മെഡല്‍ ജേതാവാണ്. തന്റെ ഇരട്ട സഹോദരനായ മൈക് ആണ് ബ്രയാന്റെ പ്രധാന കൂട്ടാളി. അടുത്ത വര്‍ഷം നടക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇരുവരേയും വീണ്ടും ഒരുമിച്ച് കാണാമെന്ന പ്രതീക്ഷിയിലാണ് ആരാധകര്‍.

ലോക ടെന്നീസ് റാങ്കിങ്ങില്‍ ഡബിള്‍സില്‍ എട്ട് തവണ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ താരമാണ് ബോബ് ബ്രയാന്‍.

യു.എസ് ഓപ്പണിന് ശേഷം ഒരു ടൂര്‍ണമെന്റ് ഒന്നിച്ച് കളിക്കാമോയെന്ന സാനിയയുടെ അഭ്യര്‍ത്ഥനമാനിച്ചാണ് ബ്രയാന്‍ സാനിയയെ പങ്കാളിയാക്കിയത്.

‘മികച്ച ഫോര്‍ഹാന്റാണ് സാനിയയുടേത്. അവസാനം വരെ ഇത് നിലനിര്‍ത്താനും  അവര്‍ക്കാകും.’ ബ്രയാന്‍ പറഞ്ഞു.

Advertisement