എഡിറ്റര്‍
എഡിറ്റര്‍
കരീനയുടെ വിവാഹത്തിനായി ഇനി കാത്തിരിക്കാനാവില്ല: കരിഷ്മ
എഡിറ്റര്‍
Monday 27th August 2012 9:38am

മുംബൈ: കരീന-സെയ്ഫ് വിവാഹത്തിനായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ആരാധകര്‍ മാത്രമല്ല കരീനയുടെ സഹോദരി കരിഷ്മയും ഈ വിവാഹം പ്രതീക്ഷിച്ചിരിക്കുകയാണ്.

Ads By Google

സെയ്ഫ് – കരീന വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കരിഷ്മയുടെ മറുപടി ഇങ്ങനെയായിരുന്നു- ‘ എനിക്ക് തോന്നുന്നത് ഇക്കാര്യം നിങ്ങള്‍ കരീനയോട് ചോദിക്കുന്നതായിരിക്കും നല്ലതെന്നാണ്. ഹീറോയിന്റെ പ്രമോഷന്‍ വര്‍ക്കുകളുമായി ബന്ധപ്പെട്ട് കരീന ഉടന്‍ തന്നെ തിരക്കിലാവും. അതുകൊണ്ട് ഇപ്പോള്‍ തന്നെ ചോദിക്കുന്നതാണ് നല്ലത്’

‘ ഞാനും അവരുടെ വിവാഹത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇനി കാത്തിരിക്കാന്‍ കഴിയില്ലെന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്’

1990 കളില്‍ ബോളിവുഡില്‍ തിളങ്ങിനിന്ന ആളായിരുന്നു കരിഷ്മ. ഹീറോ നമ്പര്‍ വണ്‍, ദില്‍ തോ പാഗല്‍ ഹേ, രാജ ഹിന്ദുസ്ഥാനി തുടങ്ങിയ കരിഷ്മയുടെ ചിത്രങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിയവയാണ്.

സുബൈദ, ഫിസ തുടങ്ങിയ ഓഫ് ബീറ്റ് ചിത്രങ്ങളിലും കരിഷ്മ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

2003ല്‍ ദല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ സഞ്ജയ് കപൂറിനെ വിവാഹം കഴിച്ചു. കുടുംബമായതോടെ വെള്ളിത്തിരയില്‍ നിന്നും അകന്ന് ജീവിക്കുകയായിരുന്നു കരിഷ്മ.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിക്രം ഭട്ടിന്റെ ഡെയ്ഞ്ചറസ് ഇഷ്‌ക് എന്ന ചിത്രത്തിലൂടെ കരിഷ്മ ബോളിവുഡില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ ബോക്‌സ് ഓഫീസില്‍ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല.

പുതിയ ചിത്രങ്ങളൊന്നും ഇപ്പോള്‍ ഏറ്റെടുത്തിട്ടില്ലെന്നാണ് കരിഷ്മ പറയുന്നത്. തിരക്കഥകള്‍ വായിക്കുന്നുണ്ട്. ഇപ്പോള്‍ ചെറിയ ഇടവേളയെടുത്ത് അടുത്തവര്‍ഷം ഒരു ചിത്രം ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും നടി വ്യക്തമാക്കി.

Advertisement