ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പരസ്യങ്ങളില്‍ ഉപയോഗിച്ച് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന നിലപാടുമായി പ്രധാനമന്ത്രിയുടെ ഓഫീസ്.

വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനാണ് ഇക്കാര്യം വ്യക്തമാക്കാന്‍ കഴിയില്ലെന്ന് പി.എം.ഒ മറുപടി നല്‍കിയത്.

പ്രധാനമന്ത്രിയുടെ ചിത്രം പരസ്യങ്ങളില്‍ ഉപയോഗിക്കുന്നതിന് ആരൊക്കെ അനുവാദം തേടിയിട്ടുണ്ടെന്നത് സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തുന്നതിന് വിശദമായ പരിശോധന ആവശ്യമാണ്.

ഇതുമായി ബന്ധപ്പെട്ട നിരവധി ഫയലുകളിലായി കിടക്കുന്ന വിവരങ്ങള്‍ വിശദ പരിശോധന നടത്തിയ ശേഷമേ കൃത്യമായ ഉത്തരം നല്‍കാനാവുമെന്നും ഇങ്ങനെ ചെയ്യുന്നത് ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും മറുപടിയില്‍ പറയുന്നു.


Dont Miss സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ല: സുപ്രീം കോടതി സര്‍ക്കാരിന് പിഴ ചുമത്തിയിട്ടുമില്ല: പിണറായി 


റിലയന്‍ ജിയോ, പേടിഎം എന്നീ കമ്പനികള്‍ പ്രധാനമന്ത്രിയുടെ ചിത്രം പരസ്യത്തില്‍ ഉപയോഗിക്കുന്നതിന് അനുമതി ആവശ്യപ്പെട്ടത് സംബന്ധിച്ച വിവരങ്ങള്‍ ഓഫീസില്‍ ലഭ്യമല്ലെന്നും മറുപടിയായി പി.എം.ഒ നല്‍കിയിരുന്നു.