ന്യൂദല്‍ഹി: ദേശീയ പാതയിലെ ടോള്‍ പിരിവ് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി. ദേശീയ പാതാ വികസനത്തിന്റെ പേരില്‍ ടോള്‍ പിരിവ് പാടില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര സര്‍ക്കാരിന് കത്തയയച്ചിരുന്നു.

Ads By Google

ടോള്‍ പിരിക്കേണ്ടെങ്കില്‍ വാഹനങ്ങളില്‍ നിന്നും ഈടാക്കുന്ന പണം സംസ്ഥാന സര്‍ക്കാര്‍ നല്‍ണമെന്ന് കേന്ദ്രഗതാഗത മന്ത്രി സി.പി.ജോഷി അറിയിച്ചു.

ദേശീയ പാതയോരത്തെ മദ്യശാലകള്‍ നീക്കം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്നും സി.പി.ജോഷി പറഞ്ഞു.

ദേശീയ പാതാ വികസനത്തിന്റെ പേരില്‍ ടോള്‍ പിരിവ് പാടില്ലെന്നും കത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിരവധി പരാതി ലഭിച്ചിരുന്നതായും അത് കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകാനാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.