എഡിറ്റര്‍
എഡിറ്റര്‍
പിണറായിയെ ഇപ്പോള്‍ അഴിമതിക്കാരനെന്ന് വിളിക്കാനാവില്ല: വി.എസ്
എഡിറ്റര്‍
Wednesday 19th March 2014 9:56pm

vs-pinarayi

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഇപ്പോള്‍ അഴിമതിക്കാരനെന്ന് വിളിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐയുടെ കോടതി പിണറായി അടക്കമുള്ളവരെ ഒഴിവാക്കിയെന്നും ഇനി മേല്‍ നടപടികള്‍ ഉണ്ടായാല്‍ അപ്പോള്‍ അഭിപ്രായം പറയാമെന്നും വി.എസ് പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് സി.പി.ഐ.എം നടത്തിയ അന്വേഷണത്തില്‍ തനിക്ക് പൂര്‍ണ്ണ തൃപ്തിയാണുള്ളതെന്നും കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കുന്ന മറ്റേത് പാര്‍ട്ടിയുണ്ടെന്നും വി.എസ് ചോദിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ നിന്ന് വ്യത്യസ്ത നിലപാട് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വി.എസ് തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത്.

1996-98 കാലത്ത് പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെയാണ് ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായിരുന്നു അത്. ലാവ്‌ലിന്‍ ഇടപാടില്‍ 374 കോടിയുടെ കരാറില്‍ സംസ്ഥാന സര്‍ക്കാരിനു നഷ്ടമുണ്ടാക്കിയെന്നായിരുന്നു ആരോപണം.

ഇതില്‍ ഔദ്യോഗിക പദവിയുടെ ദുരുപയോഗം, സംസ്ഥാനത്തോടുള്ള വഞ്ചന തുടങ്ങിയ കുറ്റാരോപണങ്ങളാണ് അന്നത്തെ വൈദ്യുതി വകുപ്പു മന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ സി.ബി.ഐ ചുമത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 5നാണ് തിരുവനന്തപുരത്തെ സി.ബി.ഐ. പ്രത്യേക കോടതി പിണറായിയെ വിട്ടയച്ചുകൊണ്ട് ഉത്തരവിട്ടത്.

പിണറായി വിജയനെ വെറുതെ വിട്ട സി.ബി.ഐ കോടതിയുടെ വിധിക്കെതിരെ സി.ബി.ഐയും െ്രെകം എഡിറ്റര്‍ ടി പി നന്ദകുമാറും നല്‍കിയ ഹരജികളടക്കം ആറ് ഹരജികള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു.

Advertisement