എഡിറ്റര്‍
എഡിറ്റര്‍
കാനണ്‍ ക്യാമറകളുടെ വില കുറക്കുന്നു
എഡിറ്റര്‍
Friday 21st September 2012 11:50am

കൊല്‍ക്കത്ത: പ്രമുഖ ക്യാമറ നിര്‍മാതാക്കളായ കാനണ്‍ ഇന്ത്യയില്‍ വില വെട്ടിച്ചുരുക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട മോഡലുകളുടെ വിലയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. 500 രൂപ മുതല്‍ 11,000 രൂപ വരെയാണ് വില കുറക്കുന്നത്. കൂടാതെ കമ്പനിയുടെ പ്രമോഷന്റെ ഭാഗമായി 142 നിക്ഷേപവും കാനണ്‍ പദ്ധതിയിടുന്നുണ്ട്.

Ads By Google

മൂന്ന് ഡിഎസ്എല്‍ആര്‍ ഉള്‍പ്പെടെ 13 ഡിജിറ്റല്‍ ക്യാമറകളുടെ വിലയാണ് കുറച്ചിരിക്കുന്നത്. ഇതിലൂടെ 2,100 കോടിയുടെ അധിക വരുമാനമാണ് ഈ വര്‍ഷം കമ്പനി പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ നഗരങ്ങളില്‍ റീട്ടൈയില്‍ ഷോറൂം ആരംഭിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം മാത്രം 25 പുതിയ ഉത്പന്നങ്ങളാണ് കാനണ്‍ വിപണിയിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷത്തെ കമ്പനിയുടെ വരുമാനം 1,525 കോടിയായിരുന്നു.

ഉത്സവ സീസണ്‍ മുന്നില്‍ കണ്ടാണ് കാനണ്‍ ക്യാമറകളുടെ വില കുറച്ചിരിക്കുന്നത്.

Advertisement