ഫ്രാന്‍സ്: 64-ാമത് കാന്‍ ചലച്ചിത്രോത്സവത്തിന് ഇന്നലെ ഫ്രാന്‍സില്‍ കൊടിയേറി. മെയ് 11 മുതല്‍ 22 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്.

അമേരിക്കന്‍ അഭിനേതാവായ റോബര്‍ട്ട് നിറോയാണ് മുഖ്യ സിനിമകളുടെ ജ്യൂറി തലവന്‍. വുഡി അലന്റെ ‘മിഡ് നൈറ്റ് ഇന്‍ പാരീസ്’ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു കാന്‍സ് ചലച്ചിത്രോത്സവത്തിന് ഇന്നലെ തുടക്കം കുറിച്ചത്.

ക്രിസ്റ്റഫര്‍ ഹോര്‍നിയുടെ ‘ദി ബിലൗഡ്’ എന്ന സിനിമയായിരിക്കും ചലച്ചിത്രോത്സവത്തില്‍ അവസാനം പ്രദര്‍ശിപ്പിക്കുന്നത്.