കാന്‍കുണ്‍: ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും പ്രതിരോധിക്കാനായുള്ള സമ്മേളനം തര്‍ക്കത്തിലേക്കു നീങ്ങുന്നതായി സൂചന. ഹരിതവാതക ബഹിര്‍ഗമനം സംബന്ധിച്ച നിര്‍ണായക തീരുമാനം എടുക്കുന്നതില്‍ വികസിത-വികസ്വ രാഷ്ട്രങ്ങള്‍ക്കിടയിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

വാതകബഹിര്‍ഗമന നിയന്ത്രണം നിയമവിധേയമാക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളുടേ മേല്‍ സമ്മര്‍ദ്ദമേറുന്നുണ്ട്. അമേരിക്കയുടെ നേതൃത്വത്തിലുള്ള രാഷ്ട്രങ്ങളാണ് ഇത്തരമൊരു നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.

അതിനിടെ ബഹിര്‍ഗമനം നിയന്ത്രണവിധേയമാക്കുന്നതിനോട് ഇന്ത്യ അനുകൂല നിലപാട് സ്വീകരിച്ചതായി സൂചനയുണ്ടായിരുന്നു. ഇതുസംബന്ധിച്ച മുന്നിലപാടില്‍ നിന്നും പിന്‍മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് ജയറാം രമേശ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ജയറാം രമേശ് തന്നെ നിഷേധിച്ചു.