കട്ടന്‍ചായയുടെ ഉപയോഗം കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനറിപ്പോര്‍ട്ട്. അമേരിക്കയിലെ ഒരുകൂട്ടം ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ക്യാന്‍സര്‍ ബാധിച്ച കലകളെ നശിപ്പിക്കാനും മുഴകളെ ചുരുക്കാനും കട്ടന്‍ചായയ്ക്ക് സാധിയ്ക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

രോഗകാരണമായ അണുക്കള്‍ നമ്മുടെ കോശങ്ങളെ നശിപ്പിക്കാന്‍ കട്ടന്‍ചായയ്ക്ക് കഴിയും. കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്. ഇതിന് മുമ്പ് നടന്ന പഠനങ്ങളിലും കട്ടന്‍ചായയ്ക്ക് ക്യാന്‍സറിനെ തടയാനാവുമെന്ന് കണ്ടെത്തിയിരുന്നു.

കട്ടന്‍ചായയില്‍ മാത്രം അടങ്ങിയിരിക്കുന്ന തിയാഫല്‍വിന്‍ 2വിന് കാന്‍സര്‍ സെല്ലുകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ഇതുസംബന്ധിച്ച് നേരത്തേ ഇന്ത്യയിലും പഠനം നടന്നിരുന്നു. ചായയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ് സ്തനാര്‍ബുദത്തെ ചെറുക്കുകയും അത് വ്യാപിക്കുന്നത് തടയുകയും ചെയ്യുമെന്ന് അന്ന് കണ്ടെത്തിയിരുന്നു.