Categories

കാനഡയും പ്ലാസ്റ്റിക് കറന്‍സി അവതരിപ്പിക്കുന്നു

ടൊറോന്റോ: കാനഡയിലും പ്ലാസ്റ്റിക് കറന്‍സി അവതരിപ്പിക്കുന്നു. കേന്ദ്രബാങ്കായ ബാങ്ക് ഓഫ് കാനഡയാണ് ഇക്കാര്യം അറിയിച്ചത്.

2013 ന്റെ അവസാനത്തോടുകൂടി പ്ലാസ്റ്റിക് കറന്‍സികള്‍ വിപണിയിലെത്തിക്കുമെന്ന് ബാങ്ക് വ്യക്തമാക്കി.

കൂടുതല്‍ കാലം ഈടുനില്‍ക്കുന്ന ഈ കറന്‍സികള്‍ പേപ്പര്‍ നോട്ടുകളെ അപേക്ഷിച്ച് പ്രകൃതിയിലുണ്ടാക്കുന്ന ആഘാതം കുറവാണ്. മാത്രമല്ല പ്ലാസ്റ്റിക് കറന്‍സിയുടെ കുറഞ്ഞ നിര്‍മ്മാണച്ചെലവും കൂടുതല്‍ സുരക്ഷിതമാണെന്നതുമാണ് ഈ രീതിയിലേക്ക് തിരിയാന്‍ ബാങ്കുകളെ പ്രേരിപ്പിച്ചത്.

ഓസ്‌ട്രേലിയ ഉള്‍പ്പടെയുള്ള 30 രാജ്യങ്ങള്‍ നിലവില്‍ പ്ലാസ്റ്റിക് കറന്‍സികള്‍ ഉപയോഗിക്കുന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.