ക്യൂബൈക്: കാനഡയിലെ ജയിലില്‍നിന്ന് രണ്ടു തടവുകാര്‍ പട്ടാപ്പകല്‍ നാടകീയമായി രക്ഷപെട്ടു. ജയിലിന് മുകളില്‍ എത്തിയ ഹെലിക്കോപ്റ്ററില്‍നിന്ന് ഇറക്കിയ കയറില്‍ പിടിച്ചു കയറിയാണ് തടവുപുള്ളില്‍ ഞായറാഴ്ച പകല്‍ രക്ഷപെട്ടത്.

Ads By Google

പിന്നീട് നടന്ന തിരച്ചിലില്‍ ജയിലിന് കിലോമീറ്ററുകള്‍ അകലെനിന്ന് രണ്ട് പേരെയും പിടികൂടി. ഇന്നലെ പ്രദേശിക സമയം 2.30 ഓടെയായിരുന്നു സിനിമാ കഥകളെ വെല്ലുംവിധമുള്ള ജയില്‍ച്ചാട്ടം.

ഇവരെ രക്ഷപെടുത്തിയ ഹെലിക്കോപ്റ്ററും കണ്ടെത്തിയിട്ടുണ്ട്. പൈലറ്റിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ജയിലിലെ സുരക്ഷ ശക്തമാക്കിയിരുന്നു.

പൈലറ്റിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. വിനോദ സഞ്ചാര കമ്പനിയുടെ ഹെലികോപ്റ്ററാണ് ഇതെന്നാണ് സൂചന. കയറില്‍ തൂങ്ങി ഹെലികോപ്റ്ററില്‍ കയറിയ തടവുകാര്‍ പൈലറ്റിനെ ഭീഷണിപ്പെടുത്തി രക്ഷപെടുകയായിരുന്നുവെന്നാണ് കരുതുന്നത്.

മോണ്‍ട്രിയാലിലെ സെന്റ്. ജറോം ജയിലിലാണ് ഈ സാഹസിക സംഭവങ്ങള്‍ അരങ്ങേറിയത്. 480 തടവുകാരുള്ള ഈ ജയിലില്‍ കഴിഞ്ഞ മാസം ചെറിയ ഒരു ലഹള പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസിന് കുരുമുളക് സ്‌പ്രെ പ്രയോഗം നടത്തേണ്ടിയും വന്നു.