ടൊറാന്റോ:കനിഷ്‌ക വിമാനദുരന്തത്തിനിരയായവര്‍ക്ക് 25 വര്‍ഷത്തിനുശേഷം സഹായഹസ്തവുമായി കനേഡിയന്‍ സര്‍ക്കാര്‍ രംഗത്തെത്തി. ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങള്‍ക്ക് 25,000 ഡോളര്‍വീതം സാമ്പത്തികസഹായം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിമാനദുരന്തക്കെറിച്ച് മുന്‍ കാനഡ ചീഫ്ജസ്റ്റിസ് ജോണ്‍ മേയറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നിരുന്നു. ഖലിസ്ഥാന്‍ തീവ്രവാദികള്‍ സ്‌ഫോടനം നടത്തുമെന്ന ഭീഷണി ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്ന കാനഡ അധികൃതരെ അന്വേഷണത്തില്‍ വിമര്‍ശിച്ചിരുന്നു. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം നല്‍കണമെന്നും മേയര്‍ ശുപാര്‍ശ ചെയ്തിരുന്നു.

Subscribe Us:

1985 ജൂണ്‍ 23നായിരുന്നു കാനഡയിലെ മോണ്‍ട്രിയലില്‍ നിന്നും ന്യൂദല്‍ഹിയിലേക്കുയര്‍ന്ന എയര്‍ഇന്ത്യയുടെ കനിഷ്‌ക്ക വിമാനം അയര്‍ലാന്‍ഡ് ദ്വീപിനുമുകളില്‍ വച്ച് തകര്‍ന്നത്.