എഡിറ്റര്‍
എഡിറ്റര്‍
സ്വപ്‌നം കാണുന്നത് നിയന്ത്രിക്കാനാകുമോ?
എഡിറ്റര്‍
Tuesday 10th April 2012 4:44pm

നമ്മള്‍ എന്ത് സ്വപ്‌നം കാണണമെന്നത് തീരുമാനിക്കാന്‍ സാധ്യമാണോ എന്ന പരിശോധനയിലാണ് ശാസ്ത്രജ്ഞന്‍മാര്‍. അതിനുവേണ്ടി അവറൊരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കി. തിരമാലകള്‍ തീരത്തേക്കടിക്കുന്ന തരത്തില്‍ ശബ്ദമുണ്ടാക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനാണിത്. ഈ ശബ്ദങ്ങള്‍ക്ക് സന്തോഷകരമായ സ്വപ്‌നങ്ങളിലേക്ക് നമ്മെ നയിക്കാനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഇക്കാര്യം പരീക്ഷിക്കുന്നതിനായി പ്രഫസര്‍ റിച്ചാര്‍ഡ് വൈസ്മാന് നിരവധി ആളുകളെ ഉപയോഗിച്ച് ഒരു പരീക്ഷണം നടത്തുകയും ചെയ്തു. നേരിട്ട് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനു പകരം സ്വയം കടന്നു വരുന്ന ആളുകളെ ഉള്‍പ്പെടുത്തി ജനകീയ പങ്കാളിത്തമുള്ള പരിശോധനയാണ് അദ്ദേഹം നടത്തിയത്.

പങ്കെടുത്തവര്‍ ഉണരുന്നതിന് മുമ്പ് 20 മിനിട്ട് വരെ ആ ശബ്ദം കേള്‍പ്പിച്ചു കൊണ്ടിരുന്നു. ഉറങ്ങുന്നവന്‍ സ്വപ്‌നം കാണാന്‍ തുടങ്ങുന്നതുമുതല്‍ അത് മനസ്സിലാക്കിക്കൊണ്ട് ആപ്പ് മോണിറ്ററ് ചലിക്കാന്‍ കുടങ്ങി. ആ സമയത്ത് അത് ശബ്ദമുണ്ടാക്കുകയും ചെയ്തു.

ആളുകള്‍ സ്വപ്‌നം കാണുന്നത് അവസാനിച്ചപ്പോള്‍ അലാറം ഓഫാവുകയും ചെയ്തു. പിന്നീട് തങ്ങള്‍ കണ്ട സ്വപ്‌നത്തെക്കുറിച്ച് എഴുതി നല്‍കാന്‍ പരീക്ഷണവിധേയരായ ആളുകളോട് ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച കൂടുതല്‍ പരിശോധനകള്‍ ഇനി നടത്തേണ്ടതുണ്ടെന്ന് പ്രഫസര്‍ വൈസ്മാന്‍ പറഞ്ഞു. ഉറക്കം നന്നായാല്‍ ആളുകളുടെ ഉല്പാദനക്ഷമത കൂടുമെന്നും ഇത് മാനസികവും ശാരീരികവുമായ ഉന്മേഷത്തിന് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement