എഡിറ്റര്‍
എഡിറ്റര്‍
മുസ്‌ലിം പോലീസിന് താടിവെക്കാമോയെന്ന് സുപ്രിം കോടതി
എഡിറ്റര്‍
Tuesday 22nd January 2013 5:41pm

ന്യൂദല്‍ഹി: മുസ്‌ലിം പോലീസ് താടി വടിക്കേണ്ടതുണ്ടോയെന്ന് സുപ്രിംകോടതി. മഹാരാഷ്ട്രയിലെ പോലീസ് കോണ്‍സ്റ്റബിള്‍ സഹീറുദ്ധീന്‍ ഷംസുദ്ധീന്റെ പരാതിയെ തുടര്‍ന്നാണ് സുപ്രിം കോടതി  കേന്ദ്രത്തിന്റെ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്. താടിവടിക്കാനുള്ള നിര്‍ദേശം നിരസിച്ച സഹീറുദ്ധീന്‍ ഷംസുദ്ധീനെതിരെ പോലീസില്‍ അച്ചടക്കനടപടി ആറുമാസം മുമ്പ് ആരംഭിച്ചിരുന്നു.

Ads By Google

ഇത് ചോദ്യം ചെയ്താണ് സുപ്രിംകോടതിയില്‍ കേസെത്തിയത്. 2008 ലാണ് സഹീറുദ്ധീന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് പോലീസ് ഫോഴ്‌സില്‍ ചേര്‍ന്നത്. 2012 മെയ് വരെ അദ്ദേഹത്തിന് താടി വെക്കാന്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍  അനുമതി നല്‍കിയിരുന്നു.

പക്ഷെ സംസ്ഥാനസര്‍ക്കാര്‍ സര്‍വ്വീസ് നിയമം പരിഷ്‌കരിച്ചതിനെ തുടര്‍ന്ന് ഓക്ടോബറില്‍ ഈ അനുമതി റദ്ദാക്കുകയായിരുന്നു. പിന്നീട് ഇത് ചോദ്യം ചെയ്ത് മുംബൈ ഹൈക്കോടതിയില്‍ ഇദ്ദേഹം കേസ് നല്‍കിയെങ്കിലും പരാജയപ്പെട്ടു.

കോണ്‍സ്റ്റബിള്‍ സംസ്ഥാനസര്‍ക്കാരിന്റെ  ജീവനക്കാരനായാണ് ചേര്‍ന്നതെന്നും മഹാരാഷ്ട്രയുടെ ഗൈഡ്‌ലൈന്‍സ് അദ്ദേഹം അനുസരിക്കേണ്ടതാണ്. ഇതില്‍ ഓവര്‍റൂളിങ് എന്തെങ്കിലും കൊണ്ടുവരണമെങ്കിലും കേന്ദ്രത്തിന്റെ അനുമതി വേണമെന്നും മുംബൈ കോടതി പറഞ്ഞു. തുടര്‍ന്നാണ് കേസ് സുപ്രിംകോടതിയിലെത്തുന്നത്.

മുസ്‌ലിം പോലിസിന് താടിവടിക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും  തങ്ങള്‍ ഇതില്‍ പഠനം നടത്തിയിരുന്നുവെന്നും മുസ്‌ലീങ്ങള്‍ താടിവെക്കുന്നതിനെതിരാണ് ചില ഹൈക്കോടതികളെന്നാണ് തങ്ങള്‍ക്ക് മനസിലായിട്ടുള്ളതെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ അഭിപ്രായവും സുപ്രീം കോടതി ആരാഞ്ഞിട്ടുണ്ട്.

ഈ വിഷയത്തില്‍ മുമ്പുള്ള കേസുകളില്‍ കേന്ദ്രം വൃത്തിയായി താടി വെട്ടിയൊതുക്കുവാന്‍ കേന്ദ്രം അനുവദിച്ചിരുന്നതായും. ഇതൊരു മതപരമായ ആചാരമായതിനാല്‍ സ്വീകാര്യത നല്‍കിയിരുന്നുവെന്നും സഹീറുദ്ധീന്‍ ഷംസുദ്ധീന്റെ വക്കീല്‍ അഭിപ്രായപ്പെട്ടു.

Advertisement