എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ സൗദി പൗരന്‍ മോചിതനായി
എഡിറ്റര്‍
Friday 11th December 2015 2:00pm

prison-01

കാസര്‍ഗോഡ്: രണ്ട് വര്‍ഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന സൗദി പൗരന്‍ മോചിതനായി. അബ്ദുള്‍ റഷീദ് സയ്യിദ് ഹുസൈനാണ് ഇന്ന് രാവിലെ ജയില്‍ മോചിതനായത്.

സൗദിക്കാരനാണെന്ന് അവകാശപ്പെടുന്ന ഇദ്ദേഹത്തിന് കുടുംബത്തെ കുറിച്ച് കൃത്യമായി അറിയില്ലെന്നാണ് പോലീസ് പറയുന്നത്. മതിയായ യാത്രരേഖകളിലാതെ യാത്ര ചെയ്ത കേസിലാണ് 2011 ജൂണ്‍ 11 ന് ഹുസൈന്‍ പിടിയിലാകുന്നത്. എന്നാല്‍ ഇയാള്‍ക്ക് മാനസികപ്രശ്‌നമുണ്ടെന്ന് മനസിലാക്കിയതിന് ശേഷം ഇദ്ദേഹത്തെ കോഴിക്കോട് കുതിരവട്ടം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് 2012 ഡിസംബര്‍ 11 ന് ഇദ്ദേഹത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പിതാവ് പാക്കിസ്ഥാനിയാണെന്നും മാതാവ് ബംഗ്ലാദേശിയാണെന്നുമാണ് ഹുസൈന്‍ പറയുന്നത്. മക്കയിലാണ് താന്‍ ജീവിച്ചിരുന്നതെന്നും ഇപ്പോള്‍ തനിക്ക് അമ്മ മാത്രമേ ഉള്ളൂ എന്നും ഹുസൈന്‍ പറയുന്നു.

എന്നാല്‍സൗദി അറേബ്യന്‍ എംബസിയുമായി പോലീസ് ബന്ധപ്പെട്ടപ്പോള്‍  ഹുസൈന്റെ വാദങ്ങള്‍ തെറ്റാണെന്നാണ് മനസിലായതെന്ന് പോലീസ് അറയിച്ചു.

ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ നിരവധി തവണ ഇയാളെ ചോദ്യം ചെയ്തിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. ഹുസൈനെ അനാഥമന്ദിരത്തില്‍ എത്തിക്കാമെന്ന തീരുമാനത്തിലാണ് പോലീസ് ഇപ്പോള്‍.

Advertisement