Administrator
Administrator
അറബ് വസന്തത്തെ ഹൈജാക്ക് ചെയ്യുന്നതിനെതിരെ കാംപെയിന്‍
Administrator
Friday 28th October 2011 1:00pm

ദുബായ്: അറബ് വസന്തത്തെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ സംഘടന രൂപീകൃതമാകുന്നു. 76 അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തകരും മതേതരവാദികളുമാണ് കാംപെയിനിന് നേതൃത്വം നല്‍കുന്നത്. പടിഞ്ഞാറന്‍ ഏഷ്യയിലും വടക്കന്‍ ആഫ്രിക്കയിലും (West Asia and North Africa-WANA) സ്വാതന്ത്ര്യവും മതേതരത്വവും സ്ഥാപിക്കുകയാണ് കാംപെയിനിന്റെ ലക്ഷ്യം.

ഗദ്ദാഫി കൊല്ലപ്പെട്ട ലിബിയയില്‍ തെരഞ്ഞെടുപ്പിനുശേഷം പുതിയ ഭരണഘടന തയാറാക്കുന്നതുമായി ബന്ധപ്പെട്ടു രാജ്യത്തു ഹിതപരിശോധന നടത്താനിരിക്കുകയാണ്. ലിബിയയില്‍ ശരീഅത്ത് ഭരണം അടിച്ചേല്‍പ്പിക്കുമെന്നും ഇല്ലെന്നുമുള്ള വാര്‍ത്തകള്‍ സജീവമായ സാഹചര്യത്തിലാണ് കാംപെയിനിനുള്ള ശ്രമങ്ങള്‍ക്ക് വേഗത കൂടിയത്.

മിനാ അഹാദി, തസ്‌ലീമ നസ്‌റിന്‍, സ്താസ്വ സജോവിക് തുടങ്ങിയ പ്രമുഖര്‍ ഈ കാംപെയിനില്‍ ചേര്‍ന്ന് കഴിഞ്ഞതായാണ് വാര്‍ത്തകള്‍. പശ്ചിമേഷ്യക്കും വടക്കന്‍ ആഫ്രിക്കയ്ക്കും മതേതരവും സ്വാതന്ത്ര്യവുമുള്ള മാനിഫെസ്റ്റോ എന്നാതാണ് ഇവരുടെ മുദ്രാവാക്യം.

അറബ് വസന്തം പരിമളം വീശിയിടത്തെല്ലാം തീവ്ര ഇസ്ലാമിസ്റ്റുകളും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള ഇടപെടല്‍ കാണാമായിരുന്നു.

ജനങ്ങള്‍ക്ക് ഏത് മതവും സ്വീകരിക്കാനുള്ള അവകാശം, എല്ലാ മതങ്ങള്‍ക്കും തുല്യ പ്രാധാന്യം, സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തല്‍, ലിംഗ സമത്വം തുടങ്ങിയവയാണ് കാംപെയിനിന്റെ ലക്ഷ്യങ്ങള്‍.

ഇറാഖില്‍ സദ്ദാം ഹുസൈന്‍ നടപ്പിലാക്കിയത് അറബ് സോഷ്യലിസമായിരുന്നു. എന്നാല്‍ അമേരിക്ക ഇറാഖില്‍ കയറി സദ്ദാമിനെ കൊന്ന ശേഷം അവിടെ അമേരിക്കന്‍ നിയന്ത്രിത ഭരണകൂടം സ്ഥാപിക്കുകയും പിന്നീടത് ഇസ്ലാമിക ഭരണകൂടമായി മാറുകയുമായിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വം തകര്‍ത്തെറിഞ്ഞ അഫ്ഗാന്റെയും അവസ്ഥ ഇതു തന്നെയായിരുന്നു.

Malayalam News

Advertisement