എഡിറ്റര്‍
എഡിറ്റര്‍
‘കോള്‍ മീ അറ്റ്’ ചിത്രീകരണം ആരംഭിക്കുന്നു
എഡിറ്റര്‍
Wednesday 7th November 2012 10:53am

നവാഗതനായ ഫ്രാന്‍സിസ് താന്നിക്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കോള്‍ മീ അറ്റ്’. അര്‍ജുന്‍ നന്ദകുമാര്‍, ബ്യാരി ഫെയിം മല്ലിക എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ഫ്രെയിം ടു ഫ്രെയിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മാഗി മൈക്കിള്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ് നിര്‍വഹിക്കുന്നു.

Ads By Google

ഒരു ട്രാവല്‍ ഏജന്‍സിയിലെ അഞ്ച് ടാക്‌സി ഡ്രൈവര്‍മാരും അവരെ തേടിയെത്തുന്ന ഐ. ടി. പ്രൊഫഷണല്‍ രംഗത്ത് ജോലി ചെയ്യുന്ന യുവതികളുടെയും കഥ പറയുന്ന ‘കോള്‍ മീ അറ്റ്’ ജനുവരി ആദ്യം കൊച്ചിയില്‍ ആരംഭിക്കും.

നെടുമുടി വേണു, മാമുക്കോയ, ഇന്ദ്രന്‍സ്, കലാഭവന്‍ പ്രജോദ്, വേണു നരിയാപുരം, സോനാ നായര്‍, തസ്‌നി ഖാന്‍, അംബികാ മോഹന്‍ തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖ താരങ്ങളും ‘കോള്‍ മീ അറ്റ്’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു.

ബീയാര്‍ പ്രസാദിന്റെ വരികള്‍ക്ക് ഈണം പകരുന്നത് അഫ്‌സല്‍ യൂസഫ് ആണ്. കല- നിമേഷ് താനൂര്‍, വസ്ത്രാലങ്കാരം – സുകേഷ് താനൂര്‍, സ്റ്റില്‍സ് – അഭിലാഷ് നാരായണന്‍, എഡിറ്റര്‍ – സോബിന്‍. കെ. സോമന്‍, ചീഫ് അസോസിയേറ്റ് ഡയറ ക്ടര്‍ – ദിലീപ് പണിക്കര്‍, അസോസിയേറ്റ് ഡയറക്ടര്‍- സാജന്‍ കല്ലായി, സുകു ദാമോദരന്‍, പ്രൊഡക് ഷന്‍ എക്‌സിക്യൂട്ടീവ് – രഞ്ജിത് കരുണാകരന്‍, പ്രൊഡ ക്ഷന്‍ കണ്‍ട്രോളര്‍ – ഇക്ബാല്‍ പാനായിക്കുളം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ടി. എം. അബ്ദുള്‍ ഖാദര്‍.

Advertisement