സക്രാമെന്റോ: കാലാവസ്ഥാന വ്യതിയാനങ്ങള്‍ക്കും കടല്‍നിരപ്പ് ഉയരുന്നതിനും കാരണമായെന്ന് ആരോപിച്ച് കല്‍ക്കരി, പ്രകൃതി വാതക കമ്പനികള്‍ക്കെതിരെ കാലിഫോര്‍ണിയയിലെ രണ്ട് നഗരവാസികളുടെ പരാതി. സാന്‍ ഫ്രാന്‍സിസ്‌കോ കടലിടുക്ക് മേഖലയിലെ സാന്‍ മാരിയോ, മാറിന്‍ കണ്ട്രി, എന്നീ നഗരങ്ങളും സാന്റിയാഗോയിലെ ഇംപീരിയല്‍ ബീച്ചുമാണ് പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

Subscribe Us:

ചെവ്‌റോണ്‍ കോര്‍പ്പ്, എക്‌സോണ്‍ മൊബില്‍ കോര്‍പ്, ബി.പി പി.എല്‍.സി, റോയല്‍ ഡച്ച് ഷെല്‍ പി.എല്‍.സി, സിറ്റ്‌ഗോ പെട്രോളിയം കോര്‍പ്, കൊണോകോഫിലിപ്‌സ് കോ, ആര്‍ച്ച് കോള്‍ ഇങ്ക്, എന്നീ കമ്പനികള്‍ക്കും അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ട്, വെസ്‌റ്റേണ്‍ സ്‌റ്റേറ്റ് പെട്രോളിയം അസോസിയേഷന്‍ എന്നീ ട്രേഡ് ഗ്രൂപ്പുകള്‍ക്കും എതിരെയാണ് നടപടി.


Must Read:‘തല വെട്ടാന്‍ പറയുന്നില്ല  ആസിഡ് ഒഴിക്കുകയോ മുറിവ് ഏല്‍പ്പിക്കുകയോ വേണം ‘; ദീപാ നിഷാന്തിനെ ആക്രമിക്കാന്‍ സംഘപരിവാര്‍ സീക്രട്ട് ഗ്രൂപ്പില്‍ ആഹ്വാനം


‘ഫോസില്‍ ഇന്ധന ഉല്പന്നങ്ങളില്‍ നിന്നുണ്ടാവുന്ന ഹരിതഗൃഹവാതകങ്ങളുടെ മലിനീകരണം ഭൂമിയുടെ കാലാവസ്ഥയിലും കടല്‍നിരപ്പിലും പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് 50വര്‍ഷമായി എതിര്‍പക്ഷത്തുള്ളവര്‍ക്ക് അറിയാം.’ ഹര്‍ജിയില്‍ പറയുന്നു.

‘ഇതറിഞ്ഞുകൊണ്ട് എതിര്‍കക്ഷികളെ ഈ ഭീഷണികളില്‍ നിന്നും സ്വന്തം സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിന് നടപടിയെടുത്തിട്ടുണ്ട്.’ എന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ഫോസില്‍ ഇന്ധനങ്ങള്‍ കുറയ്ക്കുന്നതിനും അവയില്‍ ഹരിതഗൃതവാതകങ്ങള്‍ കുറയ്ക്കുന്നതിനും പകരം ഇവര്‍ അതിന്റെ അപകടങ്ങള്‍ മറച്ചുവെച്ചുകൊണ്ട് ഉല്പാദനം വര്‍ധിപ്പിക്കാനുള്ള നടപടികളാണ് സ്വീകരിച്ചതെന്നും പ്രദേശവാസികള്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

കേരളത്തിലെ പുതുവൈപ്പിന്‍ നിവാസികള്‍ ഉയര്‍ത്തിയ പരാതികള്‍ക്കു സമാനമായ ഒന്നാണ് കാലിഫോര്‍ണിയയില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്. പുതുവൈപ്പിനില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്ലാന്റിനെതിരെ പ്രദേശവാസികള്‍ സമരം നടത്തുന്നതും ജലനിരപ്പ് ഉയരുമെന്നടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്.