എഡിറ്റര്‍
എഡിറ്റര്‍
കാലിക്കറ്റ് സര്‍വകലാശാല വിസിയും വ്യാജ വിസയില്‍ വിദേശസന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്
എഡിറ്റര്‍
Monday 27th January 2014 5:02pm

calicut-university

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വിസിയും വ്യാജ വിസയില്‍ വിദേശസന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്. വിസിയും 70 സിന്‍ഡിക്കേറ്റ് അംഗങ്ങളായ 70 പേരുമാണ് വിദേശ സന്ദര്‍ശനം നടത്തിയത്.

കാലിക്കറ്റ് സര്‍വകലാശാലാ പ്രോ വൈസ്ചാന്‍സലര്‍ കെ. രവീന്ദ്രനാഥിന്റേയും മറ്റു ചില സര്‍വകലാശാല ഉദ്യോഗസ്ഥരുടേയും വിദേശ യാത്ര നേരത്തെ വിവാദമായിരുന്നു. ഇക്കാര്യത്തില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് വിഷയം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇടുകയും ചെയ്തിരുന്നു.

കാലിക്കറ്റ് സര്‍വകലാശാലാ പ്രോ വൈസ്ചാന്‍സലര്‍ കെ. രവീന്ദ്രനാഥിന്റേയും മറ്റു ചില സര്‍വകലാശാല ഉദ്യോഗസ്ഥരുടേയും വിദേശ യാത്രയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ സഹമന്ത്രിക്കും യു.എ.ഇയിലെ ഇന്ത്യന്‍ എംബസിക്കും കാലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാരുടെ സംയുക്ത സമരസമിതി പരാതി നല്‍കിയിരുന്നു.

ഇകെ. രവീന്ദ്രന്റെ വിദേശയാത്ര ഇന്ത്യന്‍ എംബസിയെയും യു.എ.ഇ ഗവണ്‍മെന്റിനെയും തെറ്റിദ്ധരിപ്പിച്ചായിരുന്നെന്നും ഇദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും കാണിച്ച് അസോസിയേഷന്‍ ഓഫ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സും ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.

വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിന്റെ വിദേശത്തുള്ള പഠനകേന്ദ്രത്തിന് അനുമതിനല്‍കുന്നതിനുള്ള പരിശോധനയ്ക്കായിരുന്നു പി.വി.സി വിദേശ യാത്ര നടത്തിയത്.

എന്നാല്‍ വിസയില്‍ സെയില്‍സ് എക്‌സിക്യുട്ടീവ് എന്നാണ് തൊഴില്‍ രേഖപ്പെടുത്തിയിരുന്നത്. അദ്ദേഹത്തിനൊപ്പം യാത്രചെയ്ത ഉദ്യോഗസ്ഥരും വ്യാജവിവരങ്ങളാണ് നല്‍കിയത്.

പരാതിയുടെ പകര്‍പ്പുകള്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ , മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്കും നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് വിദേശയാത്രയെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

Advertisement