Administrator
Administrator
മമ്മൂക്കയ്ക്കും കിട്ടി ഒരു ‘ഡിലീറ്റ്’ !
Administrator
Thursday 2nd December 2010 10:36pm

സീറോ അവര്‍ / ജിന്‍സി ബാലകൃഷ്ണന്‍

ലോകത്തെ ഏറ്റവും വലിയ ഹതഭാഗ്യന്‍ ആരാണെന്ന് ചോദിച്ചാല്‍ ഇനി കണ്ണുമടച്ച് പറയാം. അത് നമ്മുടെ ഗവര്‍ണര്‍ തന്നെയാണെന്ന്. പുള്ളിക്കാരന്റെ വിധി കുറച്ച് കഠിനം തന്നെയാണ്. കേരളത്തിലെ സര്‍വകലാശാലകളായ സര്‍വകലാശാലയുടേയൊക്കെ ചാന്‍സലറും പുള്ളിയായിപ്പോയില്ലേ.

പുറത്തു നിന്നുകാണുന്നവര്‍ക്ക് നല്ല രസം തോന്നും. അതിന്റെ ഉള്ളിലൊന്ന് എത്തിനോക്കണം അപ്പോഴറിയാം ഇരിക്കുന്നത് ചൂളയിലാണെന്ന്.

ഇപ്പോഴിതൊക്കെ പറയാനുള്ള കാരണമെന്താന്നല്ലേ. അതാണ് പറഞ്ഞ് വരുന്നത്. നമ്മുടെ സര്‍വകലാശാലകള്‍ക്ക് ഒരു പരിപാടിയില്ലേ, ഇടയ്ക്കിടയ്ക്ക് ചിലരെ ഡി.ലിറ്റും, പാലിറ്റുമൊക്കെ നല്‍കിയാദരിക്കല്‍. ഇതൊക്കെ നല്‍കാന്‍ പോകേണ്ടത് ഗവര്‍ണറാണെന്നതാണ് പുള്ളിക്കാരന്റെ വിഷമം.

ഇത്തവണ കാലിക്കറ്റ് സര്‍വകലാശാല വിതരണം ചെയ്ത ഡിലിറ്റ് ലഭിച്ചത് നമ്മുടെ മമ്മൂക്കയ്ക്കാണ്. ഡി ലിറ്റിന്റെ ഫുള്‍ഫോം ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ എന്നത് ഡോക്ടര്‍ ഓഫ് ഫ്‌ളോപ്പ്‌സ് എന്നാക്കി മാറ്റിയോ എന്ന സംശയവുമായാണ് ഗവര്‍ണര്‍ ചടങ്ങിന് പോയതെന്നാണ് കേള്‍ക്കുന്നത്.

എന്തായാലും മമ്മൂട്ടിക്ക് അവാര്‍ഡ് നല്‍കുമ്പോള്‍ ഗവര്‍ണറുടെ കൈവിറച്ചതെന്തിനാണെന്നാണ് ചടങ്ങ് കാണാന്‍ പോയ അമ്മത്ക്കായ്ക്ക് അറിയേണ്ടത്. ഒന്നും പിന്നേക്ക് വെക്കുന്ന സ്വഭാവം അമ്മത്ക്കായ്ക്ക് ഇല്ലാത്തതുകൊണ്ട് ഇക്കാക്ക മെല്ലെ അടുത്തിരുന്ന എം.എ കാരന്‍ വിമല്‍കുമാറിനെ തോണ്ടി. ‘അല്ല മോനേ മ്മക്ക് ഒരു കാര്യാറിയാനാണ്.’ ആ മനിച്ചന്റെ കൈയെന്താ ഇങ്ങനെ ബറക്കുന്നത്?

വിമല്‍ കുമാര്‍ എടുത്തടിക്കുംപോലെ മറുപടി കൊടുത്തു. ‘ഇഷ്ടമില്ലാത്ത കാര്യം ചെയ്യുമ്പോള്‍ എല്ലാര്‍ക്കും ഉണ്ടാകുന്ന നാച്യൂറല്‍ ഫീലിങുണ്ടാവില്ലേ. ഇറ്റ്‌സ് സംതിങ് ലൈക്ക് ദാറ്റ്.’ ഇംഗ്ലീഷില്‍ പറഞ്ഞത് മനസ്സിലായില്ലെങ്കിലും അമ്മത്ക്കായ്ക്ക് കാര്യം പുടികിട്ടി.

അമ്മത്ക്കാ നോക്കിയത് ഗവര്‍ണറുടെ മുഖഭാവമാണെങ്കില്‍ നമ്മുടെ വലിയ കുഞ്ഞുമോന്‍ ചിന്തിച്ചത് ബിരുദം കൊടുക്കാനിടയാക്കിയ ആ അഭിനയ മുഹൂര്‍ത്ത മേതായിരിക്കുമെന്നാണ്. താന്‍ കണ്ട മമ്മൂക്ക സിനിമകളുടേയൊക്കെ സീന്‍ കൊള്ളിമീന്‍ പോലെ കുഞ്ഞുമോന്റെ മനസ്സിലൂടെ മിന്നിമാഞ്ഞു,

പോക്കിരിരാജയിലെ കേട്ടില്ലേ കേട്ടില്ലേ എന്ന പാട്ടിലെ സിമന്റ് ചട്ടിയെറിയുന്ന സ്‌റ്റെപ്പായിരിക്കുമോ? (കുഞ്ഞുമോന്‍ സിമന്റ് ചട്ടിയെറിഞ്ഞുകൊടുക്കുന്നതില്‍ പ്രാഗല്ഭ്യം നേടിയ ആളാണ്) അതോ തൊമ്മനും മക്കളിലെ കൊതുകിനെ കൊല്ലുന്ന സീനോ, രാജമാണിക്യത്തിലെ പൊളപ്പന്‍ ഡയലോഗായിരിക്കുമോ, ലവ് ഇന്‍ സിംഗപ്പൂരിലെ ‘മിന്നുന്ന’ പ്രകടനമായിരിക്കുമോ ഒന്നും ഉറപ്പിക്കാന്‍ കഴിയുന്നില്ല. എത്രയൊക്കെ വേഷങ്ങളില്‍ തിളങ്ങിയ ആളാണ് അതിലേതെങ്കിലും ഒന്നായിരിക്കും. കുഞ്ഞുമോന്‍ സ്വയം ദീര്‍ഘശ്വാസമെടുത്തു.

എനിക്കൊരു കായം കുളം കൊച്ചുണ്ണി പദവിയെങ്കിലും തന്നൂടേ

മമ്മൂക്കായ്ക്ക് ഡി.ലിറ്റ് കിട്ടിയപ്പോള്‍ വാടിയത് ദിലീപേട്ടന്റെ മുഖമാണ്. ലാലേട്ടന് കേരള സര്‍വകലാശാലയും ശങ്കരാചാര്യ സര്‍വകലാശാലയും ബിരുദം നല്‍കി. മമ്മൂക്കയ്ക്കാണെങ്കില്‍ 2ഡിലിറ്റുംകിട്ടി. ഇത്രയും കാലമായിട്ടും തനിക്ക് ഒരു ‘കാലടി’ ബിരുദം പോലും ലഭിച്ചിട്ടില്ലല്ലോ.

ഇത് തരുന്നില്ലെങ്കില്‍ തരണ്ട. കുറേ സിനിമകളില്‍ പട്ടാളവേഷത്തിലെത്തിയതിന് ലാലേട്ടന് ലഫ്റ്റിനന്റ് കേണല്‍ പദവി കൊടുത്തില്ലേ. ഞാനും അഞ്ചാറ് സിനിമയില്‍ കള്ളനായി അഭിനയിച്ചിട്ടുണ്ട്. എനിക്കൊരു കായം കുളം കൊച്ചുണ്ണി പദവിയെങ്കിലും തന്നൂടേ.

ദിലീപ് ഗദ്ഗദം കേള്‍ക്കാന്‍ ചലച്ചിത്ര മേഖലയില്‍ ദിലീപേട്ടനെപ്പോലെ നിരാശരായ മറ്റുള്ളവരും ഉണ്ടായിരുന്നു. അവരും മനസ്സില്‍ പറഞ്ഞു,
‘എത്ര ഷിറ്റും ബാസ്റ്റഡും പറഞ്ഞതാ എന്നെയൊരു പോലീസെങ്കിലും ആക്കിക്കൂടേ’

‘എന്റ സിനിമയാരും കാണുന്നില്ലെങ്കില്‍ കാണണ്ട, മമ്മൂക്കയെയും ലാലേട്ടനെയും കിട്ടിയ ബഹുമതിയും കൊണ്ട് വീട്ടിലിരിക്കാനനുവദിച്ച് എന്നെയാ സൂപ്പര്‍സ്ഥാനത്ത് ഇരുത്തിക്കൂടേ’

മമ്മൂട്ടിയെ ഡിലിറ്റ് ബിരുദം നല്‍കി ആദരിച്ചു. പത്രത്തില്‍ വെണ്ടക്ക അക്ഷരങ്ങളില്‍ വന്ന വാര്‍ത്ത വായിച്ച് ഡുണ്ടുമോന്‍ അച്ഛനോട് എന്താ അച്ഛാ ഡീലിറ്റീന്ന് പറഞ്ഞാല്
അച്ഛന്‍ തെല്ലൊന്നു പതറി മൊനെല്ലേ പിടിച്ചുനിക്കണ്ടെ. അത്‌കൊണ്ട് പുള്ളിക്കാരന്‍ ഉടന്‍ മറുപടികൊടുത്തു. ‘ഡിലീറ്റ്’ ന്ന് വച്ചാല് എടുക്കുന്ന പണി മോശായി ചെയ്യുമ്പോള്‍ നിര്‍ത്തിപ്പോകാന്‍ കൊടുക്കുന്ന അറിയിപ്പാണെന്നാ തോന്നുന്നത്.

അത് തന്നെയാണെന്നാ തോന്നുന്നത്. അല്ലെങ്കില്‍ മമ്മൂട്ടി അപ്പൂപ്പന് കിട്ടില്ലല്ലോ?. ഡുണ്ടുമോന്‍ മനസ്സില്‍ പറഞ്ഞു.

പ്രിയപെട്ട ലാലേട്ടന് ആരാധകരുടെ തുറന്ന കത്ത്

Advertisement