എഡിറ്റര്‍
എഡിറ്റര്‍
കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് വിദ്യാര്‍ത്ഥിനികളുടെ മാര്‍ച്ച്
എഡിറ്റര്‍
Friday 1st February 2013 10:08am

തേഞ്ഞിപ്പാലം  : കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍ സലാമിനെ ഉപരോധിച്ചതില്‍ അറസ്റ്റചെയ്ത വിദ്യാര്‍ത്ഥിനികളെ ജാമ്യത്തില്‍ വിട്ടയച്ചു. വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുകയാണ്.

ഹോസ്റ്റലില്‍ മതിയായ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍  ഇന്നലെ വൈകിട്ട് ആറിന് തുടങ്ങിയ ഉപരോധം ഇന്ന് രാവിലെ വരെ നീണ്ടു.
അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥിനികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മറ്റു വിദ്യാര്‍ത്ഥിനികള്‍ തേഞ്ഞിപ്പാലം പോലീസ് സ്‌റ്റേഷനു മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ ചെയ്ത വിദ്യാര്‍ത്ഥികളെ ജാമ്യത്തില്‍ വിട്ടയച്ചത്.

Ads By Google

കഴിഞ്ഞാഴ്ച ലേഡീസ് ഹോസ്റ്റലില്‍  പാമ്പ് കടിയേറ്റ ഗവേഷക വിദ്യാര്‍ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം സുരക്ഷ  ലഭ്യമാക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു.  അന്നത്തെ ഉറപ്പ വ്യവസ്ഥകള്‍ പാലിക്കപ്പെട്ടില്ലെന്ന് പറഞ്ഞു വിദ്യാര്‍ത്ഥിനികള്‍ വി.സിക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു.

എന്നാല്‍  വി.സിയുടെ മറുപടി തൃപ്തികരമല്ലെന്ന് ആരോപിച്ച്് വിദ്യാര്‍ഥിനികള്‍  സര്‍വ്വകലാശാല ഭരണകാര്യാലയത്തിന് മുന്‍പില്‍ ഉപരോധം നടത്തുകയായിരുന്നു.ലേഡീസ് ഹോസ്റ്റലില്‍ പാമ്പ് കയറാതിരിക്കാന്‍ ജനലിന് വല വയ്ക്കാമെന്നും ഭിത്തിയിലെ മാളം അടയ്ക്കാമെന്നുമുള്ള ഉറപ്പ്  അധികൃതര്‍ നടപ്പാക്കിയില്ല എന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ നിലപാട്.

വി.സിക്കൊപ്പം ഭരണകാര്യാലയത്തില്‍ ഉണ്ടായിരുന്ന പി.വി.സി പ്രൊഫ.കെ.രവീന്ദ്രനാഥ്, രജിസ്ട്രാര്‍ ഡോ.എം.വി.ജോസഫ് എന്നിവരും അകത്തുകുടുങ്ങി.

ഇനി വി.സിയുമായല്ലാതെ ആരുമായും  ചര്‍ച്ചക്ക് ഇല്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് നേരെ വി.സിയും ബന്ധപ്പെട്ട അധികാരികളും കണ്ണടച്ചത് കൊണ്ടാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്. അതേസമയം വിദ്യാര്‍ത്ഥി സംഘടനളും അധ്യാപക സംഘടനകളും വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമാിയ രംഗത്തെത്തിയിട്ടുണ്ട്.

Advertisement