കോഴിക്കോട്: ചലച്ചിത്രതാരം മോഹന്‍ലാലിനും മുന്‍ കായികതാരം പി.ടി ഉഷയ്ക്കും കാലിക്കറ്റ് സര്‍വകലാശാല ഡോക്ടറേറ്റ്. സിനിമാ മേഖലയിലെ നേട്ടങ്ങളും അഭിനയവും പരിഗണിച്ചാണ് മോഹന്‍ലാലിന് ഡോക്ടറേറ്റ് നല്‍കുന്നതെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ പറഞ്ഞു.

ഇരുവര്‍ക്കും പുറമെ ഷാര്‍ജ ഭരണാധികാരി ഡോ.ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്കും ഡോക്ടറേറ്റ് നല്‍കാന്‍ സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ചലച്ചിത്ര താരം മമ്മൂട്ടിയെയും കാലിക്കറ്റ് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്.


Dont Miss: ‘ഇവിടെക്കേറി കുമ്മനടിച്ചു വര്‍ഗീയത ഉണ്ടാക്കരുത്’; കോട്ടക്കല്‍ ക്ഷേത്രത്തിലെ മോഷണം ആസൂത്രിതമെന്ന കുമ്മനത്തിന്റെ പോസ്റ്റിനു കോട്ടക്കല്‍ സ്വദേശിയുടെ മറുപടി


ഇന്ത്യക്കായി ഒളിമ്പിക്‌സില്‍ പങ്കെടുത്തിട്ടുള്ള പി.ടി ഉഷ നിലവില്‍ പരിശീലകയുടെ വേഷത്തിലും കായിക സെലക്ഷന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ സെലക്ഷന്‍ കമ്മിറ്റിയംഗമായും കായിക രംഗത്ത് സജീവമാണ്.

അടുത്ത മസം 26 നു തേഞ്ഞിപ്പാലത്തെ കാലിക്കറ്റ് സര്‍വകലാശാല ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് ബിരുദം സമ്മാനിക്കുക. സിനിമാലോകത്തിനും സംസ്‌കൃത നാടകത്തിനും നല്‍കിയ സംഭാവനകളെ പരിഗണിച്ച് കാലടി സംസ്‌കൃത സര്‍വകലാശാല നേരത്തെ മോഹന്‍ലാലിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.