കോഴിക്കോട്: വനിതകള്‍ക്ക് വിശ്രമമുറി എന്ന ആവശ്യവുമായി കോഴിക്കോടും വനിതാ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. എഴാം തീയ്യതി ചേരുന്ന കൗണ്‍സിലര്‍ രോഗത്തില്‍ ഇക്കാര്യം സൂചിപ്പിക്കാനാണ് തീരൂമാനം.

കോഴിക്കോട് കഴിഞ്ഞ ഭരണസമിതിയില്‍ പ്രതിപക്ഷനേതാവിന് മുറി അനുവദിച്ചിരുന്നിരുന്നു. ഇക്കുറി അതും ഇല്ലെന്ന് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതേക്കുറിച്ച് രേഖാമൂലമുള്ള ആവശ്യം തനിക്ക് മുന്നില്‍ എത്തിയിട്ടില്ലെന്നാണ് ചെയര്‍പേഴ്‌സണ്‍ എ.കെ പ്രേമജത്തിന്റെ പ്രതികരണം.എഴുപത്തിയഞ്ച് അംഗങ്ങളാണ് കോര്‍പ്പറേഷനില്‍ ആകെയുള്ളത്.

പാലക്കാട് നഗരസഭയില്‍ ഈ ആവശ്യമുയര്‍ത്തി കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നഗരസഭ ഈ ആവശ്യം അംഗീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇതേ ആവശ്യവുമായി കോഴിക്കോട്ടെ കൗണ്‍സിലര്‍മാരും രംഗത്തെത്തിയിരിക്കുന്നത്.