കോഴിക്കോട്: അല്‍ഹിന്ദ് ട്രാവല്‍സ് ഓഫീസുകളിലും ഉടമകളുടെ വീട്ടിലും കേന്ദ്ര വാണിജ്യ നികുതി വകുപ്പ് റെയ്ഡ്. ഓഫീസില്‍ അനധികൃതമായി സൂക്ഷിച്ച ഒന്നരക്കോടി രൂപയും രേഖകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. രാവിലെ തുടങ്ങിയ റെയ്ഡ് വൈകീട്ടും തുടരുകയാണ്. ഭൂമി ഇടപാട് സംബന്ധിച്ചും ഹാജിമാരെ യാത്ര അയച്ചതുമായി ബന്ധപ്പെട്ടുമുള്ള രേഖകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

2008ലെ ഹജ്ജ് സീസണില്‍ ഇ അഹമ്മദ് ഹജ്ജ് വകുപ്പ് കൈകാര്യം ചെയ്യുന്നതിനിടെ കണക്കില്‍ കവിഞ്ഞ ക്വാട്ട അല്‍ഹിന്ദിന് നല്‍കിയെന്ന ആരോപണമുര്‍ന്നിരുന്നു. ഇതെ തുടര്‍ന്ന് കഴിഞ്ഞ തവണ ശശിതരൂര്‍ വകുപ്പ് മന്ത്രിയായിരിക്കെ എല്ലാ ഹജ്ജ് ഗ്രൂപ്പുകള്‍ക്കും ക്വാട്ട വീതിച്ചു നല്‍കാന്‍ നടപടിയെടുത്തു. എന്നാല്‍ ഈ വര്‍ഷം വീണ്ടും ക്രമക്കേട് നടക്കുന്നുണ്ടെന്ന് ആരോപണമുയര്‍ന്നിരിക്കെയാണ് ആദായ നികുതി വകുപ്പ് റെയ്ഡുണ്ടായിരിക്കുന്നത്.