ന്യൂദല്‍ഹി: കോഴിക്കോട് വിമാനത്താവള ടെര്‍മിനിലിന്റെ നിര്‍മ്മാണത്തിനായി പൊതുജനാഭിപ്രായം തേടാന്‍ നിര്‍ദ്ദേശം. കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യമറിയിച്ച് നിര്‍ദ്ദേശം നല്‍കിയത്. ടെര്‍മിനിലിന്റ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് മുന്നോടിയായി പരിസ്ഥിതി പ്രത്യാഘാത പഠനം നടത്താനും വിദഗ്ദസമിതി നിര്‍ദ്ദേശം നല്‍കി.

ടെര്‍മിനല്‍ നിര്‍മ്മാണത്തിനെതിരെ നേരത്തെ ഫ്രണ്ട്്‌സ് ഓഫ് നേച്ചര്‍ എന്ന സംഘടന പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധസമിതി സംസ്ഥാനസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.

ആറന്മുള വിമാനതാവളത്തിനുള്ള അനുമതിയും പരിസ്ഥിതി മന്ത്രാലയം മാറ്റിവച്ചിട്ടുണ്ട്. വിമാന താവളത്തിന് അനുമതി നല്‍കി വ്യേമയാന മന്ത്രാലയം രേഖകള്‍ കൈമാറിയിട്ടുണ്ടെങ്കില്‍ അത് ഹാജരാക്കാന്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒപ്പം പരിസ്ഥിതി പ്രത്യാഘാത പഠനം നടത്തിയതിന്റെ വിശദാംശങ്ങളും രേഖകളും ഹാജരാക്കണം.