കോഴിക്കോട്: വിമാനം പുറപ്പെടാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളം ഉപരോധിച്ചു. ബുധനാഴ്ച്ച റിയാദിലേക്ക് പോകേണ്ട എയര്‍ ഇന്ത്യാ വിമാനമാണ് വൈകിയത്.

വിമാനം ഇന്നലെ വൈകീട്ട് പുറപ്പെടുമെന്നും പിന്നീട് രാത്രി ഒമ്പതിന് പുറപ്പെടുമെന്നും ആദ്യം അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് വൈകീട്ട് മാത്രമേ വിമാനം പുറപ്പെടുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് യാത്രക്കാര്‍ വിമാനത്താവളം ഉപരോധിച്ചത്. രാത്രി ഒമ്പരയോടെ വിമാനം പുറപ്പെടുമെന്ന ഉറപ്പ് ലഭിച്ചതിനുശേഷമാണ് യാത്രക്കാര്‍ ഉപരോധം അവസാനിപ്പിച്ചത്.