എഡിറ്റര്‍
എഡിറ്റര്‍
ജഡ്ജിമാര്‍ക്കെതിരെ വിമര്‍ശനം: മമതയ്‌ക്കെതിരെ കോടതിയലക്ഷ്യ കേസ്
എഡിറ്റര്‍
Thursday 16th August 2012 10:30am

കൊല്‍ക്കത്ത: കോടതിയ്‌ക്കെതിരെയും ജഡ്ജിമാര്‍ക്കെതിരെയും പ്രസ്താവന നടത്തിയ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്‌ക്കെതിരെ കൊല്‍ക്കത്ത ഹൈക്കോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തു.

Ads By Google

ജസ്റ്റിസ് കെ.ജെ സെന്‍ഗുപ്ത, എ.കെ മൊന്‍ഡാല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് മമതയ്‌ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.

ജഡ്ജിമാരില്‍ ചിലര്‍ അഴിമതിക്കാരാണെന്നും ചിലപ്പോഴെങ്കിലും പണം നല്‍കി വിധി സമ്പാദിക്കുന്ന പതിവ് ചില ജഡ്ജിമാര്‍ക്കെങ്കിലും ഉണ്ടെന്നുമായിരുന്നു മമതയുടെ പ്രസ്താവന. സംസ്ഥാന നിയമസഭയുടെ 75 ാം വാര്‍ഷിക വേളയിലായിരുന്നു മമതയുടെ ഈ വിവാദപരാമര്‍ശം.

ജഡ്ജിമാര്‍ക്കെതിരെ മാത്രമല്ല, വിവിധ ജുഡീഷ്യല്‍ കമ്മീഷനുകള്‍ക്കെതിരെയും മമതാ ബാനര്‍ജി പരിഹാസം ചൊരിഞ്ഞിരുന്നു. കാറും വീടും ഉണ്ടാക്കുന്നതിനുവേണ്ടിയാണ്  പലരും കമ്മീഷന്‍ അംഗങ്ങളാകുന്നതെന്നായിരുന്നു മമതയുടെ ആരോപണം. തന്റെ ആരോപണങ്ങളുടെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നാല്‍ അതിനും താന്‍ തയ്യാറാണെന്നായിരുന്നു മമത പറഞ്ഞിരുന്നത്.

ഈ വിവാദപ്രസ്താവനയ്‌ക്കെതിരെയാണ് കോടതി കേസ് എടുത്തത്. എന്നാല്‍ നടപടിയെ കുറിച്ച് മമത പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Advertisement