എഡിറ്റര്‍
എഡിറ്റര്‍
കോടതിയലക്ഷ്യ കേസ്; ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയില്‍ ഹാജരായില്ല
എഡിറ്റര്‍
Monday 13th February 2017 3:51pm

ch-karnan


ജസ്റ്റിസ് സി.എസ് കര്‍ണന്‍ ഹാജരാകാതിരിക്കുന്നതിന്റെ കാരണം അറിയില്ലെന്നും കേസ് മൂന്നാഴ്ചത്തേക്ക് നീട്ടിവെക്കുകയാണെന്നും സുപ്രീംകോടതി പറഞ്ഞു.


ന്യൂദല്‍ഹി: കോടതിയലക്ഷ്യ കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന്‍ ഹാജരായില്ല. അദ്ദേഹത്തിന്റെ അഭിഭാഷകനും ഹാജരായിരുന്നില്ല.  ജസ്റ്റിസ് സി.എസ് കര്‍ണന്‍ ഹാജരാകാതിരിക്കുന്നതിന്റെ കാരണം അറിയില്ലെന്നും കേസ് മൂന്നാഴ്ചത്തേക്ക് നീട്ടിവെക്കുകയാണെന്നും സുപ്രീംകോടതി പറഞ്ഞു.

വിരമിച്ചവരും പദവിയിലിരിക്കുന്നവരുമായ സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെയും ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെയും അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് കര്‍ണനെതിരെയുള്ള സുപ്രീംകോടതി നടപടി.

എന്നാല്‍ തനിക്കെതിരായ സുപ്രീംകോടതി നടപടി  ദളിതരോടുള്ള വിവേചനത്തിന്റെ ഭാഗമാണെന്ന് സി.എസ് കര്‍ണന്‍ പ്രതികരിച്ചിരുന്നു. തനിക്കെതിരേ നോട്ടീസ് അയയ്ക്കാനുളള സുപ്രീം കോടതി ഉത്തരവ് ദളിത് പീഡനം തടയാനുളള നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണെന്നും ഈ കേസ് പാര്‍ലമെന്റില്‍ അവതരിപ്പിക്കണെന്നും കര്‍ണന്‍ പ്രതികരിച്ചിരുന്നു.


Read more: മതപരിവര്‍ത്തനം നടത്താത്തതിനാല്‍ ഇന്ത്യയിലെ ഹിന്ദുജനസംഖ്യ കുറയുന്നു: കേന്ദ്രമന്ത്രി കിരണ്‍ റിജിജു


അധികാര ദുര്‍വിനിയോഗത്തിലൂടെ ദളിത് ജഡ്ജിമാരെ പുറത്താക്കാന്‍ സവര്‍ണ്ണ ജഡ്ജിമാര്‍ നീക്കം നടത്തുകയാണെന്നും സി.എസ് കര്‍ണന്‍ പ്രതികരിച്ചിരുന്നു.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിക്ക് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നത്. കര്‍ണന്റെ ജുഡീഷ്യല്‍ അധികാരങ്ങളും സുപ്രീംകോടതി എടുത്തു കളഞ്ഞിരുന്നു.

Advertisement