Administrator
Administrator
കാല്‍സ്യം മിശ്രിതങ്ങള്‍ ഹൃദയക്കുഴല്‍ തകര്‍ക്കും
Administrator
Friday 6th May 2011 3:20pm
Friday 6th May 2011 3:20pm

calcium and heart deseaseവിറ്റാമിനുകളുടേയും ധാതുക്കളുടേയും കുറവുണ്ടായാല്‍ നാം അത് അടങ്ങിയ ടാബ്‌ലറ്റുകളും മറ്റും കഴിച്ച് അത് പരിഹരിക്കുന്നത് സാധാരണമാണ്. അത് സുരക്ഷിതമാണെന്നാണ് പലരുടേയും ധാരണ. എന്നാല്‍ ഈ ധാരണ ശരിയല്ലെന്നാണ് അടുത്തിടെ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നത്.

ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ കാല്‍സ്യം മിശ്രിതങ്ങള്‍ പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇത്തരം മിശ്രിതങ്ങള്‍ ധാരാളം കഴിക്കുന്നത കാല്‍സ്യം രക്തക്കുഴലുകള്‍ക്ക് സമീപം അടിഞ്ഞുകൂടുന്നതിന് കാരണമാകുകയും അതുവഴി ഹൃദയാഘാതത്തിനുള്ള സാധ്യത 20% വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണ് കണ്ടെത്തല്‍.

കാലം കഴിയുന്തോറും ഈ കാല്‍സ്യം നിക്ഷേപങ്ങള്‍ കൂടിക്കൂടി ഉറച്ചുവരുമെന്നാണ് ഹൃദ്‌രോഗ വിദഗ്ധര്‍ പറയുന്നത്. ആരോഗ്യമുള്ളതും ആര്‍ത്തവിരാമമെത്തിയവരുമായ 16,000 സ്ത്രീകളിലാണ് പഠനം നടത്തിയത്. ഇവരില്‍ പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത 20% വര്‍ധിച്ചതായി കണ്ടെത്തി. ഇവരെ കൂടാതെ സ്ത്രീകളും പുരുഷന്‍മാരുമുള്‍പ്പെടെ 29,000 പേരെയും പഠന വിധേയമാക്കി. അപ്പോഴും ഇതേ നിഗമനത്തില്‍ തന്നെയാണ് എത്തിച്ചേര്‍ന്നത്.

സ്ത്രീകളില്‍ 60% കാല്‍സ്യത്തിന്റെ കുറവ് അനുഭവിക്കുന്നവരാണ്. ശരിയായ രീതിയിലുള്ള ഭക്ഷണം ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നും പഠനത്തില്‍ നിന്നും വ്യക്തമായി.

കാല്‍സ്യത്തിന്റെ അഭാവമുള്ളവരായി കാണപ്പെടുന്ന മിക്ക സ്ത്രീകളും ഭക്ഷണത്തിലൂടെ ഇത് പരിഹരിക്കാന്‍ താല്‍പര്യം കാണിക്കാത്തവരാണെന്നാണ് ഡോ. അംബ്രിഷ് പറയുന്നത്. ശരിയായ ഭക്ഷണരീതിയിലൂടെ ഈ കുറവുകള്‍ നികത്തുന്നതിന് പകരം ഇവര്‍ ടാബ്ലറ്റുകളും മറ്റും കഴിക്കാനാണിഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത് വന്‍ ആരോഗ്യ പ്രശ്‌നങ്ങളിലേക്കാവും സ്ത്രീകളെ കൊണ്ടെത്തിക്കുക.