ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങിയെങ്കിലും ഗെയിംസുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതിയാരോപണങ്ങള്‍ അവസാനിക്കുന്നില്ല. ഗെയിംസിനായി ചിലവാക്കിയ പണത്തെക്കുറിച്ചുള്ള അന്വേഷണം തുടരാനാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) നീക്കം.

ഗെയിംസ് സംഘടിപ്പിക്കാനാി ചിലവാക്കിയ തുകയില്‍ തിരിമറി നടന്നിട്ടുണ്ടോ എന്നും കോടികള്‍ ചിലവഴിച്ച് വാങ്ങിയ ഉപകരണങ്ങള്‍ക്ക് വേണ്ടത്ര ക്വാളിറ്റി ഉണ്ടോ എന്നും സി എ ജി പരിശോധിക്കുന്നുണ്ട്. ഗെയിംസിന്റെ നടത്തിപ്പിനായി വിവിധ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയതുമുതല്‍ കോടികളുടെ ഉപകരണങ്ങള്‍ വാങ്ങിയതില്‍വരെ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം.

Subscribe Us:

ഗെയിംസ് സംഘാടകസമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിക്കു നേരെയായിരുന്നു പ്രധാന ആരോപണങ്ങള്‍. എന്നാല്‍ എല്ലാ ആരോപണങ്ങളെയും നിഷേധിച്ച കല്‍മാഡി ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു.