Categories

സ്വാശ്രയ കോളജ് പ്രവേശനത്തില്‍ ക്രമക്കേട്: സി.എ.ജി

തിരുവനന്തപുരം: തിരുവനന്തപുരം മേരിമാത, ആലപ്പുഴ കെ.ആര്‍ ഗൗരിയമ്മ സ്വാശ്രയ എഞ്ചിനീയറിങ് കോളജുകള്‍ക്കെതിരെ സി.എ.ജി റിപ്പോര്‍ട്ട്. കോളജുകളിലെ പ്രവേശനത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളോ അധ്യാപകരോ ഇല്ലാതെയാണ് കോളജുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ട് കോളജുകളിലെ പഠന നിലവാരം വളരെ മോശമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ കോളജുകളില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വിജയശതമാനം ആറ് ശതമാനം മാത്രമാണ്. മേരിമാത കോളജിനെതിരെ നേരത്തെ നോട്ടീസ് നല്‍കിയെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.