ന്യൂദല്‍ഹി: സി.എ.ജി എന്നാല്‍ സര്‍ക്കാറിന്റെ കണക്കപ്പിള്ളയല്ലെന്ന് സുപ്രീം കോടതി. സര്‍ക്കാറിന്റെ ബാലന്‍സ് ഷീറ്റ് പരിശോധിക്കല്‍ മാത്രമല്ല സി.എ.ജിയുടെ പണി. വെറും ഗുമസ്തനെ പോലെ ഇരിക്കേണ്ട ആളല്ല സി.എ.ജിയെന്നും സുപ്രീം കോടതി പറഞ്ഞു. സി.എ.ജി റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹരജി പരിഗണിക്കവേയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. സര്‍ക്കാറിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.

Ads By Google

Subscribe Us:

സി.എ.ജി സര്‍ക്കാറിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടുന്നെന്നും ബാലന്‍സ് ഷീറ്റ് പരിശോധനയിലൂടെയല്ല സര്‍ക്കാറിനെ വിലയിരുത്തേണ്ടതെന്നുമായിരുന്നു ഹരജിയില്‍ പറഞ്ഞിരുന്നത്.

സി.എ.ജി പരിധിവിടുന്നെങ്കില്‍ പാര്‍ലമെന്റാണ് അത് പരിശോധിക്കേണ്ടത്. സി.എ.ജി പരിധി വിടുന്നെന്ന് നേരത്തേ സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

ജസ്റ്റിസ് ആര്‍.എം ലോധ, എ.ആര്‍ ദേവ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് പരാമര്‍ശം. സി.എ.ജി ഭരണഘടനാപരമായ അധികാരമുള്ള ഒന്നാണ്. രാജ്യത്തിന്റെ വരുമാനവും ചിലവും പരിശോധിക്കുക സി.എ.ജി യുടെ ഉത്തരവാദിത്വമാണെന്നും കോടതി നിരീക്ഷിച്ചു.