എഡിറ്റര്‍
എഡിറ്റര്‍
കഫേ റേസര്‍ ഇന്ത്യയിലെത്തി
എഡിറ്റര്‍
Friday 29th November 2013 11:24am

royal enfield

റോയല്‍ എന്‍ഫീല്‍ഡിന്റെ കഫേ റേസര്‍ മോഡല്‍ സെപ്റ്റംബറില്‍ യുകെയില്‍ വില്‍പ്പനയ്‌ക്കെത്തിയതുമുതലുള്ള കാത്തിരിപ്പിന് അവസാനമായി.

റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി 535 ഔദ്യോഗികമായി ഇന്ത്യന്‍ വിപണിയിലെത്തി. 2.05 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ ഓണ്‍റോഡ് വില.

റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും വിലകൂടിയതും വേഗമേറിയതുമായ മോഡലായ ജിടി 535 ന്

29.1 ബിഎച്ച്പി  44 എന്‍എം ശേഷിയുള്ള 535 സിസി , സിംഗിള്‍ സിലിണ്ടര്‍ , ഫോര്‍ സ്‌ട്രോക്ക് പെട്രാള്‍ എന്‍ജിനാണ്.  അ!ഞ്ച് സ്പീഡാണ് ഗീയര്‍ ബോക്‌സ് .

മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ഫില്‍ഡ് ഷോക്ക് അബ്‌സോര്‍ബറുകളും അടങ്ങുന്നതാണ് സസ്‌പെന്‍ഷന്‍ .

രണ്ടറ്റത്തുമായി റിയര്‍ വ്യു മിററുകള്‍ ഉറപ്പിച്ച ഹാന്‍ഡില്‍ ബാര്‍ ഓപ്ഷനായി ലഭിക്കും.

ക്ലാസിക് ശൈലിയിലുള്ളതാണ് ഇരട്ട ഡയലുകളുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ . ടാങ്ക് കപ്പാസിറ്റി റൈഡറുടെ കാല്‍മുട്ടുകള്‍ ചേര്‍ത്തുവയ്ക്കാവുന്നവിധം കുഴിവുള്ള നീളമേറിയ ടാങ്കിന് ശേഷി 13.5 ലീറ്റര്‍.

184 കിലോഗ്രാമാണ് ഭാരം. തമിഴ് നാട്ടിലെ ഒറഗഡം പ്ലാന്റിലാണ് കോണ്ടിനെന്റല്‍ ജിടി 535 യുടെ ഉത്പാദനം.

Autobeatz

Advertisement