കൊച്ചി: ചേര്‍ത്തല ഗവ:താലൂക്കാശുപത്രിയിലെ കൂട്ടസിസേറിയനുമായി ബന്ധപ്പെട്ട് ആരോപണിവിധേയരായ 4 ഡോക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം. ഡോ: രാജേന്ദ്രപ്രസാദ്, ഡോ സിസിലിയാമ്മ തോമസ്, ഡോ വിമലമ്മ ജോസഫ്, ഡോ.ഹയറുന്നിസ എന്നിവരെയാണ് സ്ഥലം മാറ്റിയത്.

മലപ്പുറം, വയനാട് ജില്ലകളിലേക്ക് ഡോക്ടര്‍മാരെ സ്ഥലംമാറ്റിയിരിക്കുന്നത്. ഡോ സുജാത, ഡോ സീത, അഡീഷണല്‍ വിജിലന്‍സ് ഡയറക്ടര്‍ ഡോ. രമണി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യക അന്വേഷണസംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

Subscribe Us:

രണ്ടു ദിവസത്തിനിടെ 22 ശസ്ത്രക്രിയകളാണ് ആശുപത്രിയില്‍ നടത്തിയത്. ആശുപത്രിയിലെ നാല് ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നും ഗുരുതരവീഴ്ചയാണ് ഉണ്ടായതെന്ന് ഡി.എം.ഒ നേരത്തേ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആരോപണവിധേയരായ ഡോക്ടര്‍മാരെ മാറ്റി നിര്‍ത്തി വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണമെന്നും ആരോഗ്യവകുപ്പ് ഡയരക്ടര്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.